ഷാർജ: ഇന്ത്യ^യു.എ.ഇ ബന്ധത്തിൽ പുതുചരിതമാവാനൊരുങ്ങുന്ന കമോൺകേരള മഹാമേളക്ക് ആതിഥ്യമരുളാൻ കഴിഞ്ഞ ആവേശത്തിലാണ് ഷാർജയിലെ ഇന്ത്യൻ സമൂഹം. മലയാളികളുൾപ്പെടെ പ്രവാസി സമൂഹത്തെ സ്വന്തം ജനങ്ങളായി കണ്ട് ഒട്ടനവധി ക്ഷേമ പദ്ധതികൾക്ക് ഹൃദയം തുറന്ന പിന്തുണ നൽകുന്ന ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ആശിർവാദത്തിൽ നടക്കുന്ന പരിപാടി ചരിത്രനേട്ടമാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. മേളക്ക് ആദ്യമായി അഭിവാദ്യമറിയിച്ചത് ഷാർജ നിക്ഷേപ വികസന അേതാറിറ്റി (ഷുരൂഖ്) സി.ഇ.ഒ മർവാൻ ജാസിം അൽ സർക്കാൽ ആണ്.
ഷാർജ ചേംബർ ഒഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രി ധാരണാപത്രവും ഒപ്പുവെച്ചു. കമോൺ കേരളയുടെ ഷാർജ എമിറേറ്റ് തല ബ്രോഷർ പ്രകാശനം യു.എ.ഇയിലെ ഏറ്റവും വലിയ ഇന്ത്യൻ സംഘടനകളിലൊന്നായ ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്നു. അസോസിയേഷൻ പ്രസിഡൻറും ഷാർജ സുൽത്താെൻറ കേരള സന്ദർശന പ്രതിനിധി സംഘത്തിൽ അംഗവുമായിരുന്ന അഡ്വ. വൈ.എ. റഹീം പ്രകാശനം നിർവഹിച്ചു. തിലാൽ ജൻറ്സ് ഫാഷൻസ് എം.ഡി അബ്ദുസലാം ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി ബിജു സോമൻ, നാരായണൻ നായർ, അഡ്വ. അജി കുര്യാക്കോസ്, നജീബ്, അഷ്റഫ് മാട്ര, റോസി ടീച്ചർ, പി.സി മൊയ്തു തുടങ്ങിയവർ സംബന്ധിച്ചു. ഷാർജ പബ്ലിക് ലൈബ്രറി ഉൾപ്പെടെ വിവിധ സാംസ്കാരിക സ്ഥാപനങ്ങളും കമോൺ കേരളയിൽ പങ്കുചേരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.