Posted On
date_range Updated On
date_range ശരീരഭാരം കുറക്കുന്ന കോഫി: പ്രചാരണത്തിനെതിരെ ആരോഗ്യവകുപ്പ്
ദുബൈ: ശരീരഭാരം എളുപ്പത്തിൽ കുറക്കാൻ സഹായിക്കുമെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന കോഫി ബ്രാൻഡിനെതിരെ അബൂദബി ഹെൽത്ത് വിഭാഗം രംഗത്ത്. ലിഷോ സ്ലിമ്മിങ് എന്ന പേരിൽ വിപണിയിലെത്തിയ കോഫി ബ്രാൻഡിനെതിരെയാണ് മുന്നറിയിപ്പ്.
രാജ്യത്ത് നിരോധിക്കപ്പെട്ട വസ്തുക്കൾ ഉപയോഗിച്ച് തയാറാക്കിയ കോഫി ബ്രാൻഡ് ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനും വഴിയൊരുക്കുന്നതാണെന്ന് ഹെൽത്ത് ഡിപ്പാർട്മെൻറ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
ഇൗ ഉൽപന്നം യു.എ.ഇയിൽ വിൽക്കാൻ നിയമപരമായി അനുവാദമില്ലെന്നും ഡിപ്പാർട്മെൻറ് സർക്കുലറിൽ വ്യക്തമാക്കി.ഹെൽത്ത് വിഭാഗം കണ്ടെത്തിയ 444 വ്യാജ ഉൽപന്നങ്ങളിലുൾപ്പെട്ടതാണ് പുതുതായി വിപണിയിലെത്തിയ ഇൗ കോഫിയും. ഇത്തരം ഉൽപന്നങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും ഡിപ്പാർട്മെൻറ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.