Posted On
date_range Updated On
date_range അൽെഎനിൽ പെരുമഴയും പൊടിക്കാറ്റും
ദുബൈ: യു.എ.ഇയുടെ മറ്റു ഭാഗങ്ങളെല്ലാം കനത്തവേനലിൽ ചുട്ടുപൊള്ളുേമ്പാൾ അൽെഎനിൽ വീണ്ടും കനത്ത മഴ. വെള്ളിയാഴ്ച ഉച്ചക്കാണ് മിന്നലോടു കൂടിയ മഴ തിമിർത്തു പെയ്തത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മൺസൂൺ പ്രഭാവമാണ് വ്യാപിച്ചതെന്നാണ് വിലയിരുത്തൽ. അൽെഎനിലെ ഖത്തമൽ ശിക്ല, ഉമ്മുഘഫ മേഖലകളിലാണ് മഴ കനത്തത്. അൽ ശുവൈബിലും സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചപ്പോൾ ലഹ്ബാബ്, ഫഖാ മേഖലകളിൽ നേരിയ ചാറലിലൊതുങ്ങി.
വ്യാഴാഴ്ച തന്നെ അൽെഎനിൽ വ്യാപക പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. അതിനിടെ രാജ്യത്തിെൻറ പല ഭാഗങ്ങളിലും വരും ദിവസങ്ങളിൽ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാഴ്ചയെ മറക്കുന്ന പ്രതിഭാസമാകയാൽ വാഹന യാത്രക്കാർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് പൊലീസും നിർദേശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.