ദുബൈ: പ്രമുഖ ആഭരണ വിപണന ശൃംഖലയായ ക്ലാസിക് ജുവൽസ് ആൻഡ് ഡയമണ്ട്സിന്റെ നാലാമത് ഷോറൂം ശനിയാഴ്ച ഷാർജ സഫാരി മാളിൽ പ്രവർത്തനമാരംഭിക്കും. അഹമ്മദ് അസീൽ അലി ബിൻ സാദിഖലി തങ്ങൾ ഉദ്ഘാടനം നിർവഹിക്കും.ചടങ്ങിൽ ഉബൈദ് അവാദ് ഉബൈദ് അൽസവായ അൽ തൻജി വിശിഷ്ടാതിഥിയാകും. ഗായകൻ ഷഹബാസ് അമൻ മുഖ്യാതിഥിയാകുന്ന ചടങ്ങിൽ വൈവിധ്യമാർന്ന മത്സരങ്ങളും ആകർഷകമായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്. നാലാമത്തെ ഷോറൂമിലെ ഉദ്ഘാടനത്തോടനുബന്ധിച്ച് നാലുമാസം നീണ്ടുനിൽക്കുന്ന ക്ലാസിക് കാർണിവലിനാണ് തുടക്കം കുറിക്കുന്നത്.
ഓരോ മാസവും വിവിധ ആഘോഷ പരിപാടികളും ഓഫറുകളുമാണ് ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.ക്ലാസിക് കാർണിവൽ ഭാഗമായി നടക്കുന്ന ‘ഷഹബാസ് പാടുന്നു’ സംഗീത വിരുന്നിലേക്ക് പ്രവേശനം സൗജന്യമാണ്.ഉദ്ഘാടനത്തോടനുബന്ധിച്ച് മെഹന്ദി മത്സരം, കിഡ്സ് ഫാഷൻ ഷോ, കുക്കിങ് മത്സരം എന്നിവ നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
സ്വർണാഭരണങ്ങൾക്ക് 1.99 ശതമാനം ഫ്ലാറ്റ് പണിക്കൂലി, ഡയമണ്ട് ആഭരണങ്ങൾക്ക് 77 ശതമാനം ഡിസ്കൗണ്ട്, തെരഞ്ഞെടുത്ത മോതിരങ്ങൾ ഒന്ന് വാങ്ങിയാൽ മറ്റൊന്ന് സൗജന്യം, 4999 ദിർഹമിന് ഡയമണ്ട് വാങ്ങുന്നവർക്ക് സ്വർണനാണയം സമ്മാനം എന്നിങ്ങനെയാണ് ഓഫറുകളെന്ന് ക്ലാസിക് ഗ്രൂപ്പ് ചെയർമാൻ ഫാസിൽ റഹ്മാൻ, സി.ഇ.ഒ നിസാം, ഫൗണ്ടർ ഡയറക്ടർ ഷരീഫ്, എക്സി. ഡയറക്ടർ സുഹൈൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.