ഷാർജ: മികച്ച പാർലമെേൻററിയനും ഗോവൻ വിമോചന സമര പോരാളിയുമായിരുന്ന സി.കെ. ചന്ദ്രപ്പെൻറ പേരിൽ യുവകലാസാഹിതി ഷാർജ ഘടകം ഏർപ്പെടുത്തിയ സ്മൃതി പുരസ്കാരം ഏഷ്യാനെറ്റ് റിപ്പോർട്ടർ അരുൺ രാഘവന്. രമേഷ് പയ്യന്നൂർ, ജലീൽ പട്ടാമ്പി, ബിജു ശങ്കർ, നമിത സുബീർ എന്നിവരുടെ നേതൃത്വത്തിലുള്ള ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. 2021 ദിർഹവും ശിൽപവും അടങ്ങിയതാണ് അവാർഡ്. 23ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.