ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന കുടുംബ സംഗമം
ഫുജൈറ: ഗ്രിഗോറിയൻ തീർഥാടനകേന്ദ്രമായ ഫുജൈറ സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ ക്രിസ്മമസ് പുതുവത്സരത്തോടനുബന്ധിച്ച് ഇടവക ജിംഗിൾ ആൻഡ് മിംഗ്ൾ എന്ന പേരിൽ കുടുംബസംഗമം നടത്തി. ഫുജൈറ കാത്തലിക് പാരിഷ് അസിസ്റ്റന്റ് വികാരി റവ. ഫാ. ജോർജ് മുട്ടത്തുപറമ്പിൽ ക്രിസ്മസ് സന്ദേശം നൽകി.
ഇടവക വികാരി സന്തോഷ് സാമുവൽ അധ്യക്ഷനായിരുന്നു. ട്രസ്റ്റി ജേക്കബ് പാപ്പച്ചൻ, സെക്രട്ടറി സി.ജെ. ബിജുമോൻ, കൺവീനർമാരായ ബിനു കോശി, ജോൺ കെ. ജോൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിവിധ ആത്മീയ പ്രസ്ഥാനങ്ങളുടെ കരോൾ ഗാനങ്ങളും ഡാൻസുകളും ക്രിസ്മസ് സ്കിറ്റുകളും പരിപാടികളെ വർണാഭമാക്കി. ക്രിസ്മസ് ഗിഫ്റ്റുമായി സാന്താക്ലോസിന്റെ സന്ദർശനത്തോടും സ്നേഹ വിരുന്നോടും കൂടി പരിപാടി സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.