ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുട അലുമ്നി യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച ഓണാഘോഷം
Posted On
date_range Updated On
date_range ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുട അലുമ്നി ഓണാഘോഷം
ഷാർജ: ക്രൈസ്റ്റ് കോളജ് ഇരിഞ്ഞാലക്കുട അലുമ്നി യു.എ.ഇ ചാപ്റ്റർ ഓണാഘോഷം ‘ശ്രാവണം 2024’ ദുബൈ ഇത്തിസലാത്ത് അക്കാദമിയിൽ വെച്ച് നടന്നു. അലുമ്നി പ്രസിഡന്റ് വിവേക് വിശ്വനാഥൻ അധ്യക്ഷത വഹിച്ചു.
ഓണം പ്രോഗ്രാം ജന. കൺവീനർ എഡ്വിൻ ജോഷി, കെ.എസ്. സനീഷ്, അനസ് ബിൻ മുഹമ്മദ് എന്നിവർ സംസാരിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായി പൂക്കളം, ഓണസദ്യ, കുട്ടികൾക്കായുള്ള ഫാഷൻ ഷോ, ശിങ്കാരിമേളം, ഘോഷയാത്ര, ബുള്ളറ്റ് ബാൻഡിന്റെ സംഗീത നിശ എന്നിവയുമുണ്ടായിരുന്നു. 700ലധികം പേർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.