പൂന്തോട്ടത്തിൽ തൂങ്ങിക്കിടക്കും ചൈനീസ്​ ലാന്‍റേൻ

ചൈനീസ്​ ലാ​ന്‍റേൻ എന്ന പേരു പോലെ തന്നെയാണ് ഇതിന്‍റെ പൂക്കളും. ശരിക്കും ഒരു ചൈനീസ് ലാന്‍റേൻ പോലെ തന്നെ ഇരിക്കും ഈ പൂക്കൾ. അതുപോലെ നീളത്തിൽ തൂങ്ങി കിടക്കും. അതുകൊണ്ടുതന്നെയാണ് ഈ പേര് ഇതിന് ലഭിച്ചതും. ചൈനീസ് ലാന്‍റേൻ പൂക്കളിൽ ഏറ്റവും മനോഹരമായ പൂക്കളിൽ ഒന്നാണ് ഈ അബൂറ്റി ലോൺ പിക്​തും. ഇതിനെ ഫ്ലവറിങ്​ മാപ്പിൾ, ടൈഗർ ഐ എബ്യുട്ടിലോൺ, ബെൽ ഹിബിക്കസ്​, ചൈനീസ്​ ഹിബിക്കസ്​ എന്നിങ്ങനെ അറിയപ്പെടും. മാപ്പിൾ ലീഫ്​ പോലെ ആണ് ഇതിന്‍റെ ഇലകൾ. ഇതിന്‍റെ പല വകഭേദങ്ങൾ ഉണ്ട്. യെല്ലോ, പീച്ച്​, ചുവപ്പ്​ അങ്ങനെ. എട്ട്​ അടിയോളം പൊക്കം വെക്കുന്ന ചെടിയാണിത്. പെട്ടന്ന് വളരുകയും ചെയും. എന്നും പൂക്കൾ കാണും ഈ ചെടിയിൽ. മൂന്നു നാലു ദിവസം നിൽക്കുകയും ചെയ്യും. ഈ ഒരു ചെടിയുണ്ടേൽ നമ്മുടെ ഗാർഡൻ എന്നും ചിത്രശലഭങ്ങളും കിളികളെയും കൊണ്ട് നിറയും. നമുക്ക് ബാൽക്കണിയിൽ ചട്ടിയിൽ ഇതിനെ വളർത്താം. പ്രൂൺ ചെയ്തു മനോഹരമാക്കി നിർത്താം. 12 ഇഞ്ച്​ പൊക്കത്തിൽ നിർത്തിയിട്ട് ബാക്കി പ്രൂൺ ചെയ്തു കൊടുക്കാം. എല്ലാ ദിവസവും പൂക്കൾ തരുന്ന ചെടിയാണിത്​. വേനൽകാലത്ത്​ ​ഭാഗികമായി വെയിൽ ഉള്ളിടത്ത് വെക്കാം. മഴക്കാലം ആകുമ്പോൾ സൂര്യപ്രകാശം ഉള്ളിടത്ത് വെക്കണം. മഴക്കാലം ആകുമ്പോൾ പ്രൂണിങ്​ പാടില്ല.

വിത്തുകൾ ഇട്ട് കിളിപ്പിച്ച് എടുക്കാം. ഏറ്റവും നല്ലത് ഇതിന്‍റെ തണ്ട്​ കട്ട് ചെയ്തു കിളിപ്പിച്ച് എടുക്കുന്നതാണ്. പോട്ടിങ്​ മിക്സ്​ നല്ല ട്രെയ്​നേജ്​ ഉള്ള ചട്ടി നോക്കി വേണം എടുക്കാൻ. ഗാർഡൻ സോയിൽ, ചാണകപ്പൊടി, കൊക്കോ പീറ്റ് പെർമി കമ്പോസ്റ്റ്, എല്ലുപൊടി എന്നിവ വെച്ച് നമുക്ക് പോട്ടിങ് മിക്സ് തയ്യാറാക്കാം. 40 ശതമാനം ഗാർഡൻ സോയിൽ, 20 ശതമാനം ചാണകപ്പൊടി, 20 ശതമാനം കൊക്കോപീറ്റ്​, എല്ലുപൊടി 10 ശതമാനം ബാക്കി നമ്മുടെ കയ്യിൽ ഉള്ളത് ചേർക്കാം. ഈർപ്പം ഇഷ്ടപ്പെടുന്ന ചെടിയാണിത്​. ഇതിന്‍റെ ഹൈബ്രിഡ് വകഭേദങ്ങൾ ഇപ്പോൾ ലഭ്യമാണ്. അതിക പരിചരണം ആവശ്യമില്ലാത്ത ഈ ചെടിയെ നമുക്ക് നമ്മുടെ ഗാർഡനിൽ കൂട്ടാം.

Tags:    
News Summary - Chinese lantern hanging in the garden

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.