ഷാര്‍ജ : സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് പുതിയ മാനം നല്കി കമോണ്‍ കേരളയിലെ കിഡ്സ് ഫാഷന്‍ ഷോ. കമോണ്‍ കേരളയുടെ ഭാഗമായി ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന പേരില്‍ മിന്നും താരങ്ങള്‍ക്ക് ഒരു കുട്ടി ഫാഷന്‍ വേദി വേഷപ്പകര്‍ച്ചകളാല്‍ വിസ്മയമായി.
നാല് വയസ്സ് മുതല്‍ ആറു വയസ്സ് വരെയുള്ള കുട്ടികള്‍ക്കാണ് ഫാഷന്‍ ഷോ സംഘടിപ്പിച്ചത്. അഞ്ഞൂറോളം കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ നിന്ന് വീഡിയോ ഓഡിയേഷന് വഴി തിരഞ്ഞെടുക്കപ്പെട്ട അന്‍പത് കുട്ടികളാണ് കമോണ്‍ കേരളയിലെ വേദിയില്‍ മാറ്റുരച്ചത്. മികവാര്‍ന്ന കേരള തനിമയുടെ വേഷം മുതല്‍ മോഡേന്‍ ഫാഷനും രാജകീയ വേഷങ്ങള്‍ വരെ അവസാന റൗണ്ടില്‍ മാറ്റുരച്ചു. ലോകത്തിന്റെ വിവിധ സംസ്കാരങ്ങളെ പ്രതിഫലിപ്പിക്കുന്ന ഇടമായി മത്സരവേദി മാറി.
വാശിയേറിയ മത്സരത്തിന് കുട്ടികളെ ഒരുക്കുന്നതിനും തയ്യാറാക്കുന്നതിനും രക്ഷിതാക്കളും ഒപ്പത്തിനൊപ്പം നിന്നു. ഷാരു വര്‍ഗീസ്, അതുല്‍ എന്നിവര്‍ വിധികര്‍ത്താക്കളായി. മത്സരാര്‍ഥികളോടൊപ്പം വന്ന കുരുന്നുകളുടെ കുസൃതികളും ചടങ്ങിന് മികവേകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.