ഷാർജ: വിസ്ഡം പബ്ലിക്കേഷൻസിന്‍റെ ആഭിമുഖ്യത്തിൽ പുസ്തകോത്സവത്തിലെ ബാൾറൂം ഓഡിറ്റോറിയത്തിൽ കളിച്ചങ്ങാടം ബാലസമ്മേളനം ഖുർആൻ വിവർത്തകനും ജാമിയ അൽഹിന്ദ് റെക്ടറുമായ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഷാർജ ബുക്ക്ഫെയർ എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് പി.വി. മോഹൻ കുമാർ മുഖ്യാതിഥിയായിരുന്നു. കുട്ടികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞയും അദ്ദേഹം ചൊല്ലിക്കൊടുത്തു. വിസ്ഡം ബുക്സ് കലണ്ടർ പ്രകാശനം അബ്ദുസ്സലാം ആലപ്പുഴക്ക് നൽകി മോഹൻ കുമാർ നിർവഹിച്ചു.
തുടർന്ന് വിവിധ മദ്റസകളിലെ കുട്ടികളുടെ വൈവിധ്യമാർന്ന കലാ-വൈജ്ഞാനിക പരിപാടികളും നടന്നു. ജലീൽ ഒട്ടുമ്മൽ, സഫ്വാൻ പൂച്ചാക്കൽ എന്നിവർ കുട്ടികളുമായി സംവദിച്ചു. ഷെരീഫ് എലാങ്കോട്, അഷ്റഫ് പുതുശ്ശേരി എന്നിവർ സംബന്ധിച്ചു. ശംസുദ്ദീൻ അജ്മാൻ സ്വാഗതവും ഷമീം ഇസ്മായിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.