ഇന്ദുലേഖ
ചേതന വനിത പുരസ്കാരം ഇന്ദുലേഖക്ക്
റാസല്‍ഖൈമ: ചേതന റാക് 2024ലെ വിമൻ ഓഫ് ദി ഇയര്‍ പുരസ്കാരം പ്രഖ്യാപിച്ചു. ദുബൈ കല്‍ക്കി സ്വിച്ച് ഗിയര്‍ നിര്‍മാണ കമ്പനി ഉടമയായ ഇന്ദുലേഖയാണ് പുരസ്കാര ജേതാവ്. കേരള നോളജ് ഇക്കണോമി മിഷന് ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. പി.എസ്. ശ്രീകല റാസല്‍ഖൈമയില്‍ പുരസ്കാര പ്രഖ്യാപനം നടത്തി.
25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. പരിമിതികളെ തരണം ചെയ്ത് ജീവിത സമസ്യകളെ നേരിടുന്ന സ്ത്രീകള്‍ക്ക് മാതൃകയാണ് ഇന്ദുലേഖയെന്ന് ജൂറി അംഗങ്ങളായ ഡോ. പ്രസന്ന ഭാസ്കര്‍, ജസിത സഞ്ജിത്, ഡോ. തസ്നി എന്നിവര്‍ അഭിപ്രായപ്പെട്ടു. പ്രചോദനാത്മക ജീവിത അവാര്‍ഡ്, കാരുണ്യശ്രേഷ്ഠ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ അരോളി സ്വദേശിനിയാണ്. ഭര്‍ത്താവ് മുരളീധരനൊപ്പം 2005ലാണ് യു.എ.ഇയില്‍ പ്രവാസമാരംഭിക്കുന്നത്. കാഴ്ചവൈകല്യത്തെ അതിജീവിച്ച് ജേണലിസം-ചരിത്രം ബിരുദാനന്തര ബിരുദം നേടിയ ഇന്ദുലേഖ കണ്ണൂര്‍ മട്ടന്നൂര്‍ എന്‍.എസ്.എസ് കോളജില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. രണ്ട് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.