റാസല്‍ഖൈമ: ചേതന റാസല്‍ഖൈമയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ തലത്തിലുള്ള കുട്ടികളെ പങ്കെടുപ്പിച്ച് ചിത്രരചന മത്സരം സംഘടിപ്പിച്ചു. ബോള്‍ട്ടണ്‍ യൂനിവേഴ്സിറ്റി കാമ്പസില്‍ നടന്ന മത്സരം ചിത്രകാരന് നിസാര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. രമേശ് വെള്ളിനേഴി, വിനീത് കുമാര്‍ ഇടത്തില്‍ എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
ഹിദ ഫാത്തിമ ഹംസ, മുഹമ്മദ് ആലം ജാഫര്‍, ദേവിക എം. കിഷോര്‍ (സീനിയര്‍), നന്ദന സുരേഷ്, ആമിന സഗീര്‍, താരിക ലക്ഷ്മിപതി (ഇന്റര്‍മീഡിയറ്റ്), നഹീമ മന്ഹ, ഗായത്രി മച്ചാലില്‍ സുമേഷ്, ആധയ സുരേഷ് (ജൂനിയര്‍), റിസ് മരിയ റോബിന് ജോസഫ്, അനുശ്രീ തോമര്‍, അഹമ്മദ് മുഹമ്മദ് തന്‍വീര്‍ (സബ് ജൂനിയര്‍), പ്രതീഷ്ത പ്രഷാന്ത, ആഞ്ജയ് അചലെന്ദ്രപ്, അബീഹ റാഫി (കെ.ജി വിഭാഗം) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ലോക കേരളസഭ അംഗം മോഹനന് പിള്ള, ചേതന സെക്രട്ടറി സജിത്കുമാര്‍, പ്രസിഡന്റ് മുഹമ്മദ് അലി, ട്രഷറര്‍ പ്രസാദ്, ജോയന്റ് സെക്രട്ടറി സബീന റസല്‍, വൈസ് പ്രസിഡന്റ് ഷൈജ ജൂഡ്, മാഗസിന് എഡിറ്റര്‍ ലെസി സുജിത്, പ്രോഗ്രാം കണ്‍വീനര്‍ ബിജു കൊട്ടില, ഷെറി അനൂപ് എന്നിവര്‍ നേതൃത്വം നല്കി. ഒന്നാമതെത്തിയവര്‍ക്ക് സ്വര്‍ണ നാണയവും വിജയികള്‍ക്കുള്ള ഉപഹാരങ്ങളും പൊതു ചടങ്ങില്‍ കൈമാറുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.