‘ചേ​ത​ന ഫു​ട്ബാ​ള്‍ ക​പ്പ് 2026’ല്‍ ​ജേ​താ​ക്ക​ളാ​യ ആ​ല്‍ഫ ക​റാ​ന്‍ എ​ഫ്.​സി​ക്ക് സം​ഘാ​ട​ക​ര്‍

ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു

ചേ​ത​ന ഫു​ട്ബാ​ള്‍ ക​പ്പ്

റാ​സ​ല്‍ഖൈ​മ: ചേ​ത​ന റാ​സ​ല്‍ഖൈ​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ‘ചേ​ത​ന ഫു​ട്ബാ​ള്‍ ക​പ്പ് 2026’ മ​ത്സ​ര​ങ്ങ​ള്‍ക്ക് ആ​വേ​ശ​ക​ര​മാ​യ പ​രി​സ​മാ​പ്തി. 16 ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ച മ​ത്സ​ര​ങ്ങ​ള്‍ക്കൊ​ടു​വി​ല്‍ ക​ലാ​ശ​ക്ക​ളി​യി​ല്‍ യു​നൈ​റ്റ​ഡ് എ​ഫ്.​സി ദി​ബ്ബ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ആ​ല്‍ഫ ക​റാ​ന്‍ എ​ഫ്.​സി വി​ജ​യ കി​രീ​ടം ചൂ​ടി. സോ​ക്ക​ര്‍ സ്റ്റാ​ര്‍സ് എ​ഫ്.​സി മൂ​ന്നാം സ്ഥാ​നം നേ​ടി. അ​ല്‍റം​സ് ഫു​ട്ബാ​ള്‍ ക്ല​ബ് പ്ര​തി​നി​ധി അ​ഹ്മ​ദ് യൂ​സു​ഫ് സാ​ലി​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

നൗ​ഫ​ല്‍ (മി​ക​ച്ച താ​രം), അ​ഖി​ലേ​ഷ് (ഡി​ഫ​ന്‍ഡ​ര്‍), സു​ഹൈ​ല്‍ (ഗോ​ള്‍ കീ​പ്പ​ര്‍) എ​ന്നി​വ​ര്‍ ടൂ​ര്‍ണ​മെ​ന്‍റി​ലെ മി​ക​ച്ച വ്യ​ക്തി​ഗ​ത വി​ജ​യി​ക​ളാ​യി. ചേ​ത​ന ആ​ക്ടി​ങ് ര​ക്ഷാ​ധി​കാ​രി അ​ക്ബ​ര്‍ ആ​ലി​ക്ക​ര, ചേ​ത​ന സെ​ക്ര​ട്ട​റി അ​ബ്ദു​ല്‍ അ​ലി, പ്ര​സി​ഡ​ന്‍റ് സ​ബീ​ന റ​സ​ല്‍, ഹ​നീ​ഫ, ആ​ബി​ദ അ​ഹ​മ്മ​ദ്, ല​സി സു​ജി​ത്, മു​ഹ​മ്മ​ദ് ഫ​സ്​​ലു, ജ്യോ​തി​ഷ്, അ​ജു, അ​നൂ​പ് എ​ന്നി​വ​ര്‍ വി​ജ​യി​ക​ള്‍ക്ക് ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും ക്യാ​ഷ് പ്രൈ​സും വി​ത​ര​ണം ചെ​യ്തു.

Tags:    
News Summary - Chetana Football Cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.