ഷാർജ: മലയാളിക്ക് ലോകത്തെ വൈവിധ്യമാർന്ന രുചികൾ പരിചയപ്പെടുത്തിയ പാചകവിദഗ്ധനാണ് ഷെഫ് പിള്ള. വർഷങ്ങൾക്കുമുമ്പ് അദ്ദേഹം അവതരിപ്പിച്ച പോർചുഗൽ വിഭവമായ ഫിഷ് നിർവാണ ഇന്നും മലയാളിയുടെ തീൻമേശയിൽ സൂപ്പർ ഹിറ്റായി തുടരുകയാണ്. കേരളത്തിനകത്തെന്നപോലെ പ്രവാസ ലോകത്തും ഷെഫ് പിള്ളക്ക് ഇന്ന് ആരാധകർ ഏറെയാണ്.
പുതിയ രുചികൾ പരീക്ഷിക്കുന്നതിനൊപ്പം പാചക കലയുടെ രഹസ്യങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിലും അദ്ദേഹം മുൻപന്തിയിലാണ്. കഴിഞ്ഞ വർഷം ‘ഗൾഫ് മാധ്യമം’ കമോൺ കേരള വേദിയിൽ അദ്ദേഹം ലൈവായി അവതരിപ്പിച്ച പാചക നുറുങ്ങുകൾ ഏറെ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. ഫിഷ് നിർവാണയെപോലെ രുചിക്കൂട്ടിന്റെ രഹസ്യ കലവറയുമായി ഇത്തവണയും ഷെഫ് പിള്ള കമോൺ കേരള വേദിയിലെത്തും.
പുതിയ വിഭവങ്ങൾ പരിചയപ്പെടുത്തിയും പാചക രഹസ്യങ്ങൾ പ്രേക്ഷകർക്ക് പറഞ്ഞു നൽകിയുമൊക്കെ ‘ഷെഫ് മാസ്റ്റർ’ വർക്ക് ഷോപ്പിൽ ഷെഫ് പിള്ള കളം നിറയും. ഷാർജ എക്സ്പോ സെന്ററിൽ മേയ് ഒമ്പത്, 10, 11 തീയതികളിൽ നടക്കുന്ന കമോൺ കേരളയുടെ ഏഴാമത് എഡിഷനിൽ സന്ദർശകരുമായി സംവദിക്കാനും പുതുപാഠങ്ങൾ പകർന്നു നൽകാനും ഷെഫ് പിള്ളയെത്തും.
പാചകത്തിനൊപ്പം സ്നേഹത്താൽപൊതിഞ്ഞ വാചകവും നടത്തിയാണ് പിള്ള മലയാളികളുടെ മനസ്സിൽ കുടിയേറിയത്. സിനിമാ താരങ്ങളും ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയക്കാരുമെല്ലാം മിസ്റ്റർ പിള്ളയുടെ ആരാധക വൃന്ദത്തിൽപ്പെടും.
ലൈവ് കുക്കിങ് ക്ലാസും ടിപ്സുകളുമായി കമോൺ കേരളയിലെത്തുന്ന ഷെഫ് പിള്ള സദസ്സിനെ കൈയിലെടുക്കും. പാചകവുമായി ബന്ധപ്പെട്ട എന്തു ചോദ്യവും പിള്ളയോട് ചോദിക്കാം. രുചികരമായ ഭക്ഷണമുണ്ടാക്കുന്നതിന്റെ ടിപ്സുകളും അദ്ദേഹം പറഞ്ഞു തരും. ഭക്ഷണ മേഖലയിൽ ബിസിനസ് നടത്തുന്നവർക്കും പുതുസംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുമുള്ള ഉപദേശങ്ങൾ പ്രിയപ്പെട്ട ഷെഫിൽനിന്ന് നേരിട്ട് കേട്ടറിയാം.
സമൂഹമാധ്യമങ്ങളിലെ താരം കൂടിയായ ഷെഫ് പിള്ളയുടെ വൈറൽ രുചികൾ ആസ്വദിച്ചറിയാനും അതിനെക്കുറിച്ച് പഠിക്കാനും പരീക്ഷണം നടത്താനുമുള്ള വഴികൾ കമോൺ കേരളയുടെ ഷെഫ് മാസ്റ്റർ പരിപാടിയിലുണ്ടാകും. തത്സമയ പാചക പരീക്ഷണങ്ങളും നേരിൽ കണ്ടറിയാം. https://cokuae.com/chef-master എന്ന ലിങ്ക് വഴി സൗജന്യമായി പങ്കെടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.