Posted On
date_range Updated On
date_range തട്ടിപ്പ് വാട്സ് ആപ് വഴിയും
അജ്മാൻ: ഫേസ്ബുക്കിലേതിന് സമാനമായ തട്ടിപ്പ് വാട്സ് ആപ് വഴിയും നടക്കുന്നുണ്ട്. ഒരു വ്യക്തിയുടെ നിലവിലുള്ള വാട്സ് ആപ് പ്രൊഫൈല്‍ പകര്‍ത്തി മറ്റൊരു അക്കൗണ്ട് ഉണ്ടാക്കിയാണ് തട്ടിപ്പ്. പുതിയ നമ്പറിൽ നിന്നാണ് മെസേജ് വരുന്നതെങ്കിലും പ്രൊഫൈൽ ചിത്രം കാണുന്നതോടെ പലരും തട്ടിപ്പിൽ വീഴും.
പരിചയക്കാരന്‍ എന്ന രീതിയില്‍ സുഹൃത്തുക്കളോട് ചാറ്റ് ചെയ്ത് പണം ആവശ്യപ്പെടുകയാണ് സംഘം ചെയ്യുന്നത്. എവിടെയെങ്കിലും കുടുങ്ങി നിൽക്കുകയാണെന്നും വിളിച്ചാൽ കിട്ടില്ലെന്നും അത്യാവശ്യമായി പണം നൽകണെമന്നുമായിരിക്കും ആവശ്യം.
അടിയന്തര ഘട്ടത്തിൽ 'സുഹൃത്തിനെ സഹായിക്കാൻ' തുക കൈമാറുന്നതോടെ പണം നഷ്ടമാകും. വിദേശ രാജ്യത്തുള്ള ഏതെങ്കിലും അക്കൗണ്ടിലേക്കായിരിക്കും പണം പോകുന്നത്. ചാറ്റ് ചെയ്യാന്‍ വന്നവനെ തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ് വട്ടംകറക്കിയ മലയാളികളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.