ഫെറി സർവിസ്
Posted On
date_range Updated On
date_range ഫെറി സർവിസ് സമയക്രമത്തിൽ മാറ്റം
ദുബൈ: സേവനനിലവാരം മെച്ചപ്പെടുത്തുന്നതിനായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) ഫെറി സർവിസിെൻറ മൂന്നു ലൈനുകളുടെ പുതുക്കിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഞായറാഴ്ച പ്രാബല്യത്തിലായി. വിവിധ സർവിസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിെൻറയും യാത്രക്കാരുടെ ആവശ്യവും പരിഗണിച്ചുമാണ് നടപടി.
മറീന മാൾ-ദുബൈ വാട്ടർ കനാൽ-അൽ ഗുബൈ ലൈൻ എഫ്.ആർ 1 റൂട്ടിൽ സർവിസുകൾ ഉച്ച ഒരുമണി, വൈകീട്ട് 5.15, 6.30 എന്നീ സമയങ്ങളിലും ലൈൻ എഫ്.ആർ 3ൽ അൽ ഗുബൈബയിൽനിന്നുള്ള വിനോദസഞ്ചാരികൾക്കുള്ള സർവിസ് വൈകീട്ട് നാലു മണിക്കുമായിരിക്കും. ലൈൻ എഫ്.ആർ 4ൽ മറീന മാളിൽനിന്നുള്ള ടൂറിസ്റ്റ് സർവിസ് വൈകീട്ട് നാലിനും 7.30നും ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.