Posted On
date_range Updated On
date_range ‘കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനം സ്വാഗതാർഹം’
ദുബൈ: ഹജ്ജ് തീർഥാടനത്തിനുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനങ്ങൾ സ്വാഗതാർഹമാണെന്ന് യു.എ.ഇ മുട്ടം മുസ്ലീം ജമാഅത്ത് കമ്മിറ്റി വർക്കിങ് പ്രസിഡന്റ് പുന്നക്കൻ മുഹമ്മദലി. കേരളത്തിൽനിന്ന് കോഴിക്കോട്, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങൾ വഴി ഹജ്ജ് തീർഥാടനത്തിന് അവസരം ഉണ്ടാക്കിയതോടൊപ്പം രാജ്യത്തെ 25 വിമാനത്താവളങ്ങൾ ഹജ്ജ് എംബാർക്കേഷനായി പ്രഖ്യാപിച്ചതും അഭിനന്ദനീയമാണ്. സൗദി ഹജ്ജ് മന്ത്രാലയം അനുവദിക്കുന്ന ഹജ്ജ് സീറ്റുകളിൽ 80 ശതമാനവും ഹജ്ജ് കമ്മിറ്റികൾ മുഖേന തീർഥാടകർക്ക് മാറ്റിവെച്ചതും അപേക്ഷ ഫീസ് 300 രൂപ വേണ്ടെന്നുവെച്ചതും പ്രശംസനീയമാണെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.