ഷാര്‍ജ: സി.ബി.എസ്.ഇ ഗള്‍ഫ് കൗസില്‍ യു.എ.ഇ ചാപ്റ്ററിെൻറ ആഭിമുഖ്യത്തില്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ സംഘടിപ്പിച്ച ദ്വദിന ഗ്രൂപ്പ് ചെസ് ചാമ്പ്യന്‍ ഷിപ്പ് മത്സരം ആരംഭിച്ചു.
37 സ്കൂളുകളില്‍ നിന്നായി എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന മത്സരം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ ഉദ്ഘാടനം ചെയ്തു. ഓഡിറ്റര്‍ സന്തോഷ് കെ.നായര്‍, ചന്ദ്രബാബു, സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രമോദ് മഹാജന്‍,എക്സിക്യൂട്ടീവ് ഡയരക്ടര്‍ ആൻറണി ജോസഫ്, നിരീക്ഷകന്‍ തപന്‍ ദാസ്, വിധി കര്‍ത്താക്കളായ ഓഗസ്റ്റോ മാര്‍സിയല്‍, ജയശ്രീ ശങ്കര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. വൈസ് പ്രിന്‍സിപ്പല്‍മാരായ മുഹമ്മദ് അമീന്‍, മിനി മേനോന്‍, ഹെഡ്മാസ്റ്റര് രാജീവ് മാധവന്‍,സയ്യിദ് മഹമൂദ് ബാഷ ഹുസൈനി തുടങ്ങിയവരാണ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. മത്സരം ഇന്ന് സമാപിക്കും. സമാപന ചടങ്ങില്‍ വിജയികള്‍ക്കുള്ള ട്രോഫികള്‍ സമ്മാനങ്ങളും വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.