അശ്രദ്ധമായ ഡ്രൈവിങ്​: വാഹനം പൊലീസ്​ പിടിയിൽ

ദുബൈ: അപകടകരമായ രീതിയിൽ അശ്രദ്ധയോടെ വാഹനമോടിച്ച കാർ ഡ്രൈവറെ ദുബൈ പൊലീസ്​ പിടികൂടി. ഏഷ്യൻ ഡ്രൈവറാണ്​ പിടിയിലായത്​. വാഹനം കസ്റ്റഡിയിലെടുത്തതായും ദുബൈ ​പൊലീസ്​ അറിയിച്ചു. വാഹനം തിരികെ കിട്ടാൻ 50,000 ദിർഹം പിഴ നൽകേണ്ടി വരും​. പെട്ടെന്നുള്ള ലൈൻ മാറ്റം, വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കാതിരിക്കൽ, റോഡ്​ ഷോൾഡർ വഴി ഓവർടേക്കിങ്​ തുടങ്ങിയ നിയമലംഘനങ്ങളാണ്​ പ്രതി നടത്തിയത്​.

ഇത്തരം നടപടികൾ ഏറ്റവും വലിയ ട്രാഫിക്​ നിയമലംഘനങ്ങളാണെന്നും മറ്റ്​ ഡ്രൈവർമാരെ ഇത്തരം നടപടികൾ ആശയക്കുഴപ്പത്തിലാക്കുകയും കൂട്ടിയിടിയിൽ ഒഴിവാക്കാനുള്ള മതിയായ സമയം അവർ ലഭിക്കില്ലെന്നും​ ജനറൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ട്രാഫിക്​ ഡയറക്ടർ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു. പ്രത്യേകിച്ച്​ അതിവേഗ ഹൈവേകളിൽ വലിയ അപകടങ്ങൾക്കും ഗുരുതരമായി പരിക്കേൽക്കാനും മരണത്തിനും ഇത്തരം സ്വഭാവങ്ങൾ കാരണമാകും. അടിയന്തര വാഹനങ്ങൾ, ആംബുലൻസുകൾ, സിവിൽ ഡിഫൻസ്​ വാഹനങ്ങൾ എന്നിവക്ക്​ മാത്രം പോകാൻ അനുമതിയുള്ള റോഡ്​ ഷോൾഡറിലൂടെയുള്ള ഓവർടേക്കിങ്​ വലിയ നിയമലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.  

Tags:    
News Summary - careless driving: Vehicle seized by police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.