ദുബൈ: ഓർഡർ ചെയ്ത സാധനങ്ങൾ എത്താൻ വൈകിയാൽ ഓരോ മിനിറ്റിനും ഉപഭോക്താവിന് പിഴയായി ഒരു ദിർഹം വീതം തിരികെ നൽകുമെന്ന് പ്രഖ്യാപിച്ച് ദുബൈയിലെ പ്രമുഖ ഓൺലൈൻ സേവന ദാതാക്കളായ കരീം ആപ്. കൃത്യസമയത്ത് സാധനങ്ങൾ ഉപഭോക്താവിന് എത്തിക്കുകയെന്ന കാമ്പയിനിന്റെ ഭാഗമായാണ് ഒരു മാസത്തേക്ക് പദ്ധതി നടപ്പിലാക്കുന്നതെന്ന് കരീം ഫുഡിന്റെ ഗ്ലോബൽ ഹെഡ് അലക്സ് ഗോൾഡൻ പറഞ്ഞു.
‘ഗുണമേൻമയിൽ വിട്ടുവീഴ്ചയില്ലാതെ ഏറ്റവും വേഗത്തിൽ ഉപഭോക്താവിന് സാധനങ്ങൾ എത്തിക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. അതോടൊപ്പം ഡെലിവറി വൈകുന്ന ഓരോ മിനിറ്റിനും ഒരു ദിർഹം വീതം ഉപഭോക്താവിന് തിരികെ നൽകുമെന്ന വാഗ്ദാനവും ഞങ്ങൾ പാലിക്കും’ -അദ്ദേഹം പറഞ്ഞു.
ജൂൺ എട്ടുവരെയാണ് പദ്ധതിയുടെ കാലാവധി. ഈ കാലയളവിൽ വൈകിവരുന്ന ഓർഡറുകളുടെ പിഴപ്പണം ഉപഭോക്താവിന്റെ ‘കരീം വാലറ്റി’ൽ നേരിട്ട് നിക്ഷേപിക്കും. ഈ പണം ഉപഭോക്താവിന് അക്കൗണ്ട് വഴി പിൻവലിക്കുകയോ അല്ലെങ്കിൽ ആപ് വഴി മറ്റ് സേവനങ്ങൾ തേടുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.