പ്രതീകാത്മക ചിത്രം
ഫുജൈറ: എമിറേറ്റിൽ കാറപകടത്തിൽ സ്വദേശി യുവാവ് മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി ഫുജൈറയിലെ ഖുബ് റോഡിലായിരുന്നു അപകടം. രണ്ട് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നെന്ന് ട്രാഫ് പട്രോൾസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ സനഹാവി പറഞ്ഞു.
വിവരം റിപ്പോർട്ട് ചെയ്ത ഉടനെ സംഭവസ്ഥലത്തെത്തിയ നാഷനൽ ആംബുലൻസ് ടീം രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷപ്പെടുത്താനായില്ല. മറ്റൊരു വാഹനം അപ്രതീക്ഷിതമായി ഇടറോഡിലേക്ക് കയറിയതുമൂലമാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ദിബ്ബ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.