ദുബൈ: താമസ സ്ഥലത്ത് കഞ്ചാവ് ചെടി വളർത്തിയ കേസിൽ പ്രശസ്ത യൂട്യൂബർക്ക് ആറ് മാസം തടവ് വിധിച്ചു. ബിസിനസ് ബേയിലെ അപാർട്മെൻറിൽ മൂന്ന് കഞ്ചാവ് ചെടികൾ വളർത്തിയ സൗദി യൂട്യൂബർക്കാണ് ദുബൈ കോടതി ശിക്ഷ വിധിച്ചത്. ഹഷീഷ് ഉൾപ്പെടെയുള്ള മയക്കുമരുന്ന് വിറ്റതിനും ഇയാൾക്കെതിെര കേസുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് 18കാരനായ യൂ ട്യൂബർ പിടിയിലായത്. മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന രണ്ട് യുവാക്കളെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും ഇയാൾക്കൊപ്പം പിടികൂടിയിരുന്നു. യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും ലക്ഷക്കണക്കിന് ഫോളോവേഴ്സുള്ളയാളെയാണ് പിടികൂടിയതെന്ന് ആൻറി നാർക്കോടിക്സ് വിഭാഗം അറിയിച്ചു. എന്നാൽ, പിടിയിലായ ആളുടെ പേര് പുറത്തുവിട്ടിട്ടില്ല. താമസ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഫ്രീസറിൽ സൂക്ഷിച്ച ഹഷീഷും വീട്ടിൽ നട്ട കഞ്ചാവ് ചെടിയും കെണ്ടത്തിയത്. ചെടിക്ക് 60 സെൻറീമീറ്റർ ഉയരമുണ്ടായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇവർക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നയാളെയും പിടികൂടിയിരുന്നു.
വാട്സ്ആപ്പിലൂടെ മാത്രം പരിചയമുള്ള പാകിസ്താൻ സ്വദേശിയിൽനിന്നാണ് മയക്കുമരുന്ന് വാങ്ങിയിരുന്നതെന്ന് ഇയാൾ പറഞ്ഞു. എവിടെയാണ് മയക്കുമരുന്ന് വെച്ചിരിക്കുന്നതെന്നും പണം നൽകേണ്ടത് എങ്ങനെയാണെന്നും വാട്സ്ആപ്പിലൂടെയാണ് അറിയിച്ചിരുന്നത്.3000 ദിർഹമിെൻറ മയക്കുമരുന്ന് യൂ ട്യൂബർക്ക് കൈമാറിയിരുന്നതായി ഇയാൾ വെളിപ്പെടുത്തി. ജയിൽ ശിക്ഷ കഴിഞ്ഞിറങ്ങിയാൽ ഉടൻ ഇയാളെ സൗദിയിലേക്ക് നാടു കടത്താനും കോടതി നിർദേശം നൽകി. ശിക്ഷക്കെതിരെ അപ്പീൽ നൽകാൻ 15 ദിവസം സമയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.