ഷാർജ : യു.എ.ഇയിൽ താമസിക്കുന്ന കോഴിക്കോട് ജില്ലയിലെ ഫുട്ബാൾ പ്രേമികളെയും, കളിക്കാരെയും, സംഘടകരെയും ഉൾപ്പെടുത്തി കാലിക്കറ്റ് എക്സ്പാറ്റ്ഫുട്ബാൾ ക്ലബ് രൂപവത്കരിച്ചു. അടുത്ത മാസം 21ന് 16 ടീമുകളെ ഉൾപ്പെടുത്തി കോഴിക്കോട് സൂപ്പർ ലീഗ് അജ്മാനിൽ വെച്ച് നടത്താനും കോഴിക്കോട് ടീം രൂപവത്കരിക്കാനും തീരുമാനിച്ചു. കോഴിക്കോട് ജില്ലയിലെ പാവപ്പെട്ട കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായങ്ങൾ നൽകുക, ജോലി തേടി വരുന്ന കളിക്കാർക്ക് ജോലി കണ്ടെത്താൻ സഹായിക്കുക തുടങ്ങി ജില്ലയുടെ ഫുട്ബോൾ പാരമ്പര്യം നില നിർത്തുന്ന പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. 055 224 4366
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.