ബൈനൂന പാർക്ക്
അബൂദബി: ബൈനൂന പാര്‍ക്കിന്റെ സമഗ്ര നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായതായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു. പാര്‍ക്കിലെത്തുന്ന വിവിധ പ്രായക്കാര്‍ക്കായി ഒട്ടേറെ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്കായി കളിയിടം, ബാര്‍ബിക്യു സോണുകള്‍, നിശ്ചയദാര്ഢ്യജനതയെ കൂടി ഉള്‍ക്കൊള്ളും വിധമുള്ള സൗകര്യങ്ങള്‍, ഹരിതാഭമായ കൂടുതല്‍ ഇടങ്ങള്‍ എന്നിവ ഇവിടെയുണ്ട്.
പാര്‍ക്കില്‍ നേരത്തേയുണ്ടായിരുന്ന ജലധാര പൊളിച്ചുനീക്കിയ ശേഷം ഇവിടെ ചെടികള്‍ െവച്ചുപിടിപ്പിച്ചിട്ടുണ്ട്. പാര്‍ക്കിലെ നടപ്പാതയും വഴികളും നവീകരണത്തിന് വിധേയമാക്കി. മണലും റബറും നിറച്ച അഞ്ച് കളിയിടങ്ങളാണ് കുട്ടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. ഇതിനു പുറമേ ഒരു ബാഡ്മിന്റണ്‍ കോര്‍ട്ടും തയാറാക്കിയിട്ടുണ്ട്.
ബാര്‍ബിക്യു തയാറാക്കുന്നതിനായി ആറ് കേന്ദ്രങ്ങളും സജ്ജമാണ്. സന്ദര്‍ശകര്‍ക്കായി ശുചിമുറികളും നിര്‍മിച്ചിട്ടുണ്ട്. ലോകോത്തര നിലവാരമുള്ള പാര്‍ക്കുകളും ഉദ്യാനങ്ങളും വിനോദകേന്ദ്രങ്ങളും സ്പോര്‍ട്സ് ട്രാക്കുകളും മറ്റും സമൂഹത്തിന് നിര്മിച്ചുനല്കുന്നതില് തങ്ങള്‍ പ്രതിജ്ഞബദ്ധരാണെന്ന് അബൂദബി സിറ്റി മുനിസിപ്പാലിറ്റി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.