ബി ബ്രൈറ്റ് ഷോറൂം ഡോ. പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യുന്നു. എം. എ. സലീം, ഷംസുദ്ദീൻ ബിൻ മുഹ്യിദ്ദീൻ, ഷംലാൽ അഹമ്മദ്, മായിൻ കുട്ടി, കെ. പി. ഹാരിസ്, കെ. പി. സഹീർ, അബ്ദുൽ വാഫി, സൽമാൻ ഫാരിസ് എന്നിവർ സമീപം
ദുബൈ: വിവിധ ബിസിനസ് മേഖലകളില്‍ ശ്രദ്ധേയ മുദ്രകള്‍ പതിപ്പിച്ച ബ്രോണെറ്റ് ഗ്രൂപ് സമ്പൂർണ ഡിജിറ്റല്‍ സ്‌ക്രീന്‍ സൊല്യൂഷന്‍സ് എന്ന വാഗ്ദാനവുമായി 'ബി ബ്രൈറ്റി'െൻറ മിഡില്‍ ഈസ്റ്റിലെ ആദ്യ ഷോറൂമിന് ദുബൈയില്‍ തുടക്കം കുറിച്ചു. മലബാര്‍ ഗ്രൂപ് കോ-ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി 'ബി ബ്രൈറ്റി'െൻറ ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു ഗ്രൂപ് ഡയറക്ടര്‍ എം.എ. സലീം, റീജന്‍സി ഗ്രൂപ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യിദ്ദീന്‍, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഇൻറര്‍നാഷനല്‍ ഓപറേഷന്‍സ് എം.ഡി. ഷംലാല്‍ അഹമ്മദ്, ഹാഷിം സൂപ്പര്‍മാര്‍ക്കറ്റ് എം.ഡി മായിന്‍കുട്ടി, മലബാർ ഗോൾഡ് കോർപറേറ്റ് എക്സി. ഡയറക്ടർ എ.കെ. ഫൈസൽ, കെ.പി. ഹാരിസ്, കെ.പി. സഹീർ, കെ.പി. അബ്ദുല്‍ വാഫി, സല്‍മാന്‍ ഫാരിസ് എന്നിവര്‍ സംബന്ധിച്ചു.
ലോകം മുഴുവന്‍ ബോര്‍ഡുകളും സൈനേജുകളും ഡിജിറ്റലായി മാറുന്ന ഈ കാലത്തിന് അനുയോജ്യമായ ബിസിനസ് മേഖലയിലേക്കാണ് ബ്രോണെറ്റ് ഗ്രൂപ് കാലെടുത്തു വെച്ചിരിക്കുന്നതെന്നും 'ബി ബ്രൈറ്റി'ലൂടെ ഈ മേഖലയില്‍ എൽ.ഇ.ഡി സ്ക്രീനിെൻറ മിഡില്‍ ഈസ്റ്റിലെ പ്രഥമ എക്സ്ക്ലൂസിവ് ഷോറൂം സാക്ഷാത്കരിക്കാനായതില്‍ സന്തോഷമുണ്ടെന്നും ബ്രോണെറ്റ് ഗ്രൂപ് മാനേജിങ് ഡയറക്ടർ കെ.പി. സഹീര്‍ പറഞ്ഞു.
ഐ.ടി, ഫര്‍ണിച്ചര്‍, മെഡിസിന്‍സ്, ഫിനാന്‍സ്, ലൈഫ് സ്റ്റൈൽ മേഖലകളില്‍ നിന്നും എൽ.ഇ.ഡി സ്‌ക്രീന്‍-സൈനേജ് വ്യവസായ മേഖലകളിലേക്ക് കൂടി ബ്രോണെറ്റ് ഗ്രൂപ് കാലെടുത്തുവെച്ചിരിക്കുകയാണെന്നും മാറുന്ന ലോകത്തിനൊപ്പം സഞ്ചരിക്കുക എന്നതാണ് ഗ്രൂപ്പിെൻറ മുദ്രാവാക്യമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.