Posted On
date_range Updated On
date_range ദുബൈ മറീനയിൽ കെട്ടിടത്തിൽ തീപിടിത്തം
ദുബൈ: ദുബൈ മറീനയിൽ അൽ ഹെബ്ത്തൂർ ഗ്രാൻഡിന് സമീപം നിർമാണം നടന്നുവരുന്ന കെട്ടിടത്തിന് തീപ്പിടിച്ചു. ബുധനാഴ്ച രാവിലെ 7.30 ഓടെ സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപോർട്ട് ചെയ്തിട്ടില്ല.
സംഭവം റിപ്പോർട്ട് ചെയ്ത ഉടനെ അൽ മർസാ ഫയർ സ്റ്റേഷനിൽ നിന്നുള്ള സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തുകയും രാവിലെ 8.51ഓടെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. തീപ്പിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.