അബൂദബി: സ്തനാർബുദ ബോധവത്കരണം ലക്ഷ്യമിട്ട് അബൂദബി ഇന്ത്യ സോഷ്യൽ സെന്റർ (ഐ.എസ്.സി) വനിത വിഭാഗമായ വിമൻസ് ഫോറം സംഘടിപ്പിക്കുന്ന ഐൻസ്റ്റീൻ വേൾഡ് റെക്കോഡ് ബ്രസ്റ്റ് കാൻസർ അവയർനസ് പ്രോഗ്രാം ഞായറാഴ്ച നടക്കും. ഐ.എസ്.സി മെയിൻ ഹാളിൽ വൈകീട്ട് നാല് മണിക്കാണ് പരിപാടി.
1500ഓളം വനിതകൾ പങ്കെടുക്കും. സ്തനാർബുദ ബോധവത്കരണം പ്രമേയമാക്കുന്ന വനിതകളുടെ സംഗമം ലോക റെക്കോഡുകളുടെ പട്ടികയിൽ ഇടംപിടിക്കും. സ്തനാർബുദ ബോധവത്കരണ പ്രചാരണത്തിൽ ലോകത്തെ ഏറ്റവും വലിയ അമ്മ-മകൾ സംഗമം എന്ന വിഭാഗത്തിലാണ് ഐ.എസ്.സി വനിത സംഗമം റെക്കോഡ് നേട്ടം കൈവരിക്കുക എന്ന് വിമൻസ് ഫോറം കൺവീനറും ഐ.എസ്.സിയുടെ ജനറൽ ഗവർണറുമായ ഡോ. ശ്രീദേവി ശിവാനന്ദം വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചാരണത്തിന്റെ ഭാഗമായി, പങ്കെടുക്കുന്ന വനിതകൾ സെൽഫികൾ പോസ്റ്റ് ചെയ്യുകയും പ്രചാരണ പേജിനെ ടാഗ് ചെയ്യുകയും ചെയ്യും. ഐ.എസ്.സി പ്രസിഡന്റ് കെ. ജയചന്ദ്രൻ നായർ, സെക്രട്ടറി പി. സത്യ ബാബു, ട്രഷറർ ടി.എൻ കൃഷ്ണൻ, എന്റർടൈൻമെന്റ് സെക്രട്ടറി കെ.ടി.പി രമേശ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.