ബോബി ചെമ്മണ്ണൂർ ഇന്‍റർനാഷനൽ ജ്വല്ലേഴ്​സിന്‍റെ ദുബൈ സോനാപ്പൂർ ഷോറൂമിന്‍റെ ഉദ്​ഘാടനം ബോചെ, സിനിമാതാരം കാജല്‍ അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് നിർവഹിക്കുന്നു

ബോബി ചെമ്മണൂര്‍ ജ്വല്ലേഴ്‌സ് സോനാപ്പൂര്‍ ഷോറൂം തുറന്നു

ദുബൈ: ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്‍റെ ഏറ്റവും പുതിയ ഷോറൂം ദുബൈ സോനാപ്പൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഷോറൂമിന്‍റെ ഉദ്ഘാടനം ബോചെ, സിനിമാതാരം കാജല്‍ അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് നിർവഹിച്ചു. മുഹമ്മദ് അല്‍ കെത്ബി, യൂസഫ് അല്‍ കെത്ബി, ഇന്‍ഫ്ലുവന്‍സര്‍മാരായ അജ്മല്‍ ഖാന്‍, രേഷ്മ മറിയം തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.

ഉദ്ഘാടനത്തിന്‍റെ ഭാഗമായി സോനാപ്പൂര്‍ ഷോറൂമില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ടും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 60 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും.

നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികള്‍ക്ക് ഒരു ഡയമണ്ട് നെക്ലേസ്, അഞ്ച്​ ഡയമണ്ട് മോതിരങ്ങള്‍, രണ്ട്​ സ്മാര്‍ട്ട്‌ഫോണുകള്‍ എന്നീ സമ്മാനങ്ങള്‍ നേടാം. കൂടാതെ ഉദ്ഘാടനത്തിനെത്തിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച്​ പേര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി.

ഫുജൈറ, റാസല്‍ഖൈമ, അബൂദബി, ഷാര്‍ജ, റിയാദ്, ദമാം, ദോഹ, മനാമ എന്നിവിടങ്ങളില്‍ ബോബി ചെമ്മണൂര്‍ ഇന്‍റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്‍റെ പുതിയ ഷോറൂമുകള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ബോചെ അറിയിച്ചു.

ദുബൈ സോനാപ്പൂര്‍ ഷോറൂം ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി 10,11,12 തീയതികളില്‍ ബോബി ചെമ്മണൂര്‍ ഇന്‍റർനാഷണല്‍ ജ്വല്ലേഴ്‌സിന്‍റെ കേരളത്തിലെ എല്ലാ ഷോറൂമുകളിലും സ്വര്‍ണം, ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും.

Tags:    
News Summary - Bobby Chemmanur Jewelers opened Sonapur showroom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.