ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിക്കുള്ള സ്നേഹോപഹാരം ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി എന്നിവർ ഏറ്റുവാങ്ങുന്നു
ദുബൈ: അക്കാദമിക് ഹെൽത്ത് കോർപറേഷൻ ബ്ലഡ് ബാങ്കിലേക്ക് നടത്തിയ ബ്ലഡ് ആൻഡ് പ്ലേറ്റ്ലറ്റ് ദാന ക്യാമ്പിന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിക്ക് ഹെൽത്ത് കോർപറേഷന്റെ ആദരം. കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ചായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അടിയന്തര സാഹചര്യത്തിൽ ജീവൻ രക്ഷിക്കുന്നതിനായുള്ള രക്ത സമാഹരണം കഴിഞ്ഞ നാലു വർഷമായി ദുബൈയിലെ വിവിധ പ്രദേശങ്ങളിൽ സംഘടന നടത്തിവരുന്നുണ്ട്.
രക്തദാന പ്ലേറ്റ്ലറ്റ് ദാന രംഗത്ത് നടത്തിയ മികച്ച സേവനങ്ങളെ മുൻനിർത്തി കഴിഞ്ഞ മൂന്ന് പ്രാവശ്യവും പ്രശംസാപത്രം ലഭിച്ചിരുന്നു. ലോക രക്തദാന ദിനത്തോട് അനുബന്ധിച്ച് ദുബൈ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ല പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി എന്നിവർ ദുബൈ ബ്ലഡ് ഡൊണേഷൻ സെന്റർ മെഡിക്കൽ കെയർ യൂനിറ്റ് ഹെഡ് ഡോ. രഞ്ജിത ശർമയിൽനിന്ന് സ്നേഹോപഹാരം ഏറ്റുവാങ്ങി. ദുബൈ ബ്ലഡ് ഡൊണേഷൻ സെന്റർ ഡയറക്ടർ ഡോ. മെഹറൂഫ്, ഡോ. സുമീന്ദർ കൗർ, കാമ്പയിൻ കോഓഡിനേറ്റർ സിജി ജോർജ്, ബ്ലഡ് ഡൊണേഷൻ സെന്റർ സൂപ്പർവൈസർ അൻവർ വയനാട്, കൈൻഡ്നസ് ബ്ലഡ് ഡൊണേഷൻ പ്രതിനിധി സിയാബ് തെരുവത്ത് സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.