പ്രിയദർശിനി വളന്റിയർ ടീം ദുബൈ ഹെൽത്തുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പിൽ രക്തം ദാനം നൽകുന്നയാൾ
ദുബൈ: പ്രിയദർശിനി വളന്റിയർ ടീം ദുബൈ ഹെൽത്തുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നവംബർ 16ന് രാവിലെ ഒമ്പത് മണി മുതൽ ഉച്ച ഒരുമണി വരെ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന ക്യാമ്പ് ഇന്ത്യൻ കൗൺസൽ പബിത്ര കുമാർ മജുമ്ന്ദർ ഉദ്ഘാടനം ചെയ്തു.
അസീം ദുറാനി (ടീം ലീഡർ നെബ്ഡ് അൽ ഇമാറാത്ത് വളന്റിയറിങ് ടീം), മൊയ്ദു കുറ്റ്യാടി, സുനിൽ നമ്പ്യാർ, ബി.എ നാസർ, റഫീക്ക് മട്ടന്നൂർ, കാസിം ഹംസ എന്നിവർ ആശംസകൾ നേർന്നു. ക്യാമ്പിൽ 150തോളം പേർ പങ്കെടുത്തു.
പ്രസിഡന്റ് മോഹൻദാസ്, ടീം ലീഡർ പവിത്രൻ, ജനറൽ സെക്രട്ടറി മധു നായർ, ട്രഷറർ ജി. ഷെഫീഖ്, ടൈറ്റസ് പുല്ലൂരാൻ, പ്രമോദ് വടകര, ബിനീഷ്, ഡിസ ജോസ്, അനീസ് മുഹമ്മദ്, ചിന്മയ ചന്ദ്രൻ എന്നിവരും ലേഡീസ് വിങ്ങിൽ നിന്ന് ഫാത്തിമ അനീസ്, സിമി ഫഹദ്, ഷീലാ മോഹൻദാസ്, സഹാന ബൈജു, റെസ്മി ഹാരിസ് എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.