യു.എ.ഇ ദേശീയ ദിനത്തോടനുബന്ധിച്ച് സ്പാർട്ടൻസ് അൽഐൻ ക്രിക്കറ്റ് ക്ലബ് നടത്തിയ രക്തദാന ക്യാമ്പ്
അൽഐൻ: യു.എ.ഇ ദേശീയദിനത്തോടനുബന്ധിച്ച് സ്പാർട്ടൻസ് അൽഐൻ ക്രിക്കറ്റ് ക്ലബ് ബ്ലഡ് ഡോണേഴ്സ് കേരള യു.എ.ഇ ഘടകവുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
അൽഐൻ കുവൈത്താത്ത് ലുലുവിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് ഫിയാസ് കബീർ രക്തദാനം നടത്തി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്പാർട്ടൻസ് ക്രിക്കറ്റ് ക്ലബ് അംഗങ്ങൾ, ബി.ഡി.കെ യു.എ.എ അംഗങ്ങളായ ഹാഷിം, നിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.