മഹാത്മാഗാന്ധി കൾചറൽ ഫോറം ഷാർജയുടെ നേതൃത്വത്തിൽ നടന്ന രക്തദാനവും സൗജന്യ വൈദ്യ പരിശോധനയും ഇൻകാസ് തൃശൂർ ജില്ല ഗ്ലോബൽ ചെയർമാൻ എൻ.പി. രാമചന്ദ്രൻ
ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: ഗാന്ധി ജയന്തി ആഘോഷത്തോടനുബന്ധിച്ച് ’ഗാന്ധിയാണ് സത്യം, ഗാന്ധിയാണ് മാർഗം’ എന്ന പേരിൽ മഹാത്മാഗാന്ധി കൾചറൽ ഫോറം ഷാർജയുടെ നേതൃത്വത്തിൽ ഷാർജ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് ഡോണേഷൻ സെന്ററുമായി സഹകരിച്ച് രക്തദാനവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ എം.ജി.സി.എഫ് പ്രസിഡന്റ് പ്രഭാകരൻ പന്ത്രോളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ഇൻകാസ് തൃശൂർ ജില്ല ഗ്ലോബൽ ചെയർമാൻ എൻ.പി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത്, ട്രഷറർ ഷാജി ജോൺ, ഷാർജ കെ.എം.സി.സി പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി, വൈസ് പ്രസിഡന്റ് പ്രദീപ് നെന്മാറ, ടി.കെ. ഹമീദ്, രാജീവ് പിള്ള, അജിത് കണ്ടല്ലൂർ, അഞ്ജന തുടങ്ങിയവർ സംസാരിച്ചു.
മഹാത്മാഗാന്ധി എ.ഐ.സി.സി പ്രസിഡന്റായതിന്റെ 100ാം വാർഷികത്തിന്റെ ഭാഗമായി പ്രതീകാത്മകമായി 100 വളന്റിയർമാർ രക്തദാനം ചെയ്തു. ഡിസംബർ എട്ടിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിക്കുന്ന മെഗാ ഷോ ‘കാവ്യ നടന’ത്തിന്റെ ബ്രോഷർ അസോസിയേഷൻ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് ട്രഷറർ ഷാജി ജോണിന് നൽകി പ്രകാശനം ചെയ്തു. അഡ്വ. സന്തോഷ് കെ. നായർ സ്വാഗതവും യാസ്മിൻ സഫർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.