അബൂദബി: അഡിഹെക്സിൽ അൽെഎൻ മൃഗശാലയുടെ നേതൃത്വത്തിൽ നടക്കുന്ന പക്ഷി പ്രദർശനത്തിൽ സജീവമായി മലയാളി ജീവനക്കാർ. ഇവരുടെ പരിചരണത്തിലും പരിശീലനത്തിലുമുള്ള പക്ഷികൾ അഡിഹെക്സിലെത്തുന്ന മുഴുവൻ സന്ദർശകരുടെയും ശ്രദ്ധയാകർഷിക്കുന്നു.
നീലേശ്വരം കോട്ടപ്പുറം സ്വദേശി ഖലീൽ, മലപ്പുറം സ്വദേശി ബദർ തുടങ്ങി അഞ്ചോളം പേരാണ് പ്രദർശനത്തിന് എത്തിയിട്ടുള്ളത്. അൽെഎൻ മൃഗശാലയുടെ 600ഒാളം ജീവനക്കാരിൽ 160ഒാളം പേർ മലയാളികളാണെന്ന് ഖലീൽ പറഞ്ഞു. കീപ്പർമാരും ട്രെയിനർമാരും മറ്റും ചേർന്നുള്ള ഒരു ടീം വർക്കാണ് പക്ഷികളുടെ പരിശീലനമെന്ന് ഖലീൽ പറയുന്നു. മകോ, കൊകാേട്ടാ, ആഫ്രിക്കൻ തുടങ്ങി വിവിധയിനം തത്തകളെയും അപകടകാരികളായ ഇനമുൾപ്പെടെയുള്ള കഴുകന്മാരെയുമാണ് പ്രധാനമായും പരിശീലിപ്പിക്കുന്നു. പക്ഷികളെ കുറിച്ചും അവയുടെ ആവാസ വ്യവസ്ഥയെ കുറിച്ചും അറിവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നൽകുന്നതെന്നും ഖലീൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.