അബൂദബി: ലോകത്തെ ഏറ്റവും അപകടകരമായ രോഗങ്ങളെ തുടച്ചുമാറ്റുക എന്ന ലക്ഷ്യത്തോടെ അടുത്ത മാസം അബൂദബിയിൽ നടക്കുന്ന അന്താരാഷ്ട്ര ആരോഗ്യ വിദഗ്ധരുടെ സമ്മേളനത്തിൽ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് പെങ്കടുക്കും. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ആതിഥ്യം വഹിക്കുന്ന സമ്മേളനത്തിൽ പെങ്കടുക്കാൻ നവംബറിലാണ് ബിൽ ഗേറ്റ്സ് എത്തുക. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള വിദഗ്ധർ പെങ്കടുക്കുന്ന സമ്മേളനത്തിൽ ആരോഗ്യ പ്രവർത്തകരെ ആദരിക്കുകയും ചെയ്യും. പോളിയോ, മലേറിയ രോഗങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ഗവേഷണങ്ങൾക്കും പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷെൻറ പ്രവർത്തനങ്ങളുടെ ഭാഗമായണ് ബിൽ ഗേറ്റ്സ് എത്തുന്നത്. മലേറിയയെ പ്രതിരോധിക്കുന്ന പ്രവർത്തനങ്ങൾക്ക് ശൈഖ് മുഹമ്മദ് ഇൗയിടെ 1.84 കോടി ദിർഹം സംഭാവന നൽകിയിരുന്നു. അഫ്ഗാനിസ്താൻ, പാകിസ്താൻ രാജ്യങ്ങളിലെ പോളിയോ നിർമാർജന പ്രവർത്തനങ്ങളിലും യു.എ.ഇ മുഖ്യ പങ്ക് വഹിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.