അഭ്യാസ പ്രകടനത്തിനിടെ പൊലീസ് പിടികൂടി കൊണ്ടുപോകുന്ന അതിവേഗ ബൈക്ക്
ദുബൈ: അമിത വേഗത്തിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ ബൈക്കർ പൊലീസ് പിടിയിലായി. ഇയാളുടെ വാഹനം പൊലീസ് കണ്ടുകെട്ടി. റോഡിലൂടെ പ്രതി നടത്തിയ അഭ്യാസപ്രകടനങ്ങളുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
വിഡിയോയിലെ ചെറു ദൃശ്യങ്ങൾ പൊലീസ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്. ബൈക്കിന്‍റെ ഹാന്‍റിൽ ബാറിൽനിന്ന് ഇരുകൈയ്യും വിട്ട് അമിത വേഗത്തിൽ വാഹനമോടിക്കുന്നതാണ് ദൃശ്യങ്ങൾ. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന രീതിയിലാണ് പ്രതി വാഹനമോടിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടാൻ ട്രാഫിക് നിയമപ്രകാരം 50,000 ദിർഹം പിഴ അടക്കേണ്ടിവരും.
കഴിഞ്ഞ ദിവസം ഷാർജയിലും സമാനരീതിയിൽ നിയമം ലംഘിച്ച ബൈക്ക് യാത്രികനെ ഷാർജ പൊലീസ് പിടികൂടിയിരുന്നു. അഭ്യാസപ്രകടനങ്ങളുടെ വിഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെയാണ് പൊലീസ് വാഹനം പിടിച്ചെടുക്കുകയും പ്രതിയെ അറസ്റ്റു ചെയ്യുകയും ചെയ്തത്.
അറബ് വംശജനായ 20 കാരനാണ് കേസിലെ പ്രതി. ഈ വർഷം ഇതുവരെ നിയമലംഘനത്തിൽ ഉൾപ്പെട്ട 19 വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.