ഷാര്‍ജ: ഷാര്‍ജ അടിസ്ഥാനമാക്കിയുള്ള ദി ബിഗ് ഹാര്‍ട്ട് ഫൗണ്ടേഷന് (ടി.ബി.എച്ച്.എഫ്)12 രാജ് യങ്ങളിലെ 1,091,000 പേര്‍ക്ക് വിദ്യഭ്യാസം ഭക്ഷണം ചികിത്സ, പുനരധിവാസം എന്നിവ പോയവര്‍ഷം ഉറപ ്പ് വരുത്തി. 5.80 കോടി ദിര്‍ഹമാണ് ഇതിനായി ചെലവിട്ടതെന്ന് ടി.ബി.എച്ച്.എഫ് ഡയറക്ടര്‍ മറി യം അല്‍ ഹമാദി പറഞ്ഞു. ബംഗ്ളാദേശ്, ഈജിപ്ത്, ഇറാഖ്, ജോര്ഡന്, മലേഷ്യ, പാകിസ്താന്, ഫലസ്തീന്, സിറിയ എന്നീ രാജ്യങ്ങളിലായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മൊത്തം പ്രവര്‍ത്തനങ്ങള്‍. ടാന്‍സാനിയ, മൗറിതാനിയ, സോമാലിയ, സൗത്ത് സുഡാന് എന്നീ നാല് പുതിയ രാജ്യങ്ങളെ കൂടി ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി.
ഐക്യദാര്‍ഢ്യവും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നേടുന്നതിന് പുറമെ, ദാരിദ്ര്യവും സാമൂഹ്യവും സാംസ്കാരികവുമായ പ്രത്യാഘാതങ്ങളെ ചെറുക്കുന്നതിനായുള്ള ആഗോള പരിശ്രമത്തിന്‍്റെ ഭാഗമാണ് ടി.ബി.എച്ച്.എഫിന്‍െറ മൗലികമായ തൊഴില്‍ ഭാഗമെന്ന് അല്‍ ഹമാദി എടുത്തുപറ
ഞ്ഞു. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല് ഖാസിമയുടെ കാഴ്ചപ്പാടിനും ലോകത്തെ ആവശ്യമുള്ള രാജ്യങ്ങളെ സഹായിക്കാനുള്ള യു.എ.ഇയുടെ സമീപന നയവും മുന്‍ നിറുത്തിയാണ് ടി.ബി.എച്ച്.എഫ് പ്രവര്‍ത്തിക്കുന്നത് ഹമാദി ചൂണ്ടികാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.