അജ്മാന്: അജ്മാൻ വിനോദ സഞ്ചാര വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ‘ബിഗ് ബാഡ് വുൾഫ്’ പുസ്തകമേള ഞായറാഴ്ച സമാപിക്കും. അജ്മാനിലെ അൽ സഫിയയില് പ്രവര്‍ത്തിക്കുന്ന അജ്മാൻ യൂത്ത് സെന്ററില്‍ ദിവസവും രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പുസ്തകമേള നടക്കുന്നത്. ‘ബിഗ് ബാഡ് വുൾഫ്’ അന്താരാഷ്ട്ര പുസ്തകമേളക്ക് അജ്മാൻ ആതിഥേയത്വം വഹിക്കുന്നത് എമിറേറ്റിലെ സംസ്കാരത്തെ സമ്പുഷ്ടക്കുന്നതിനും ബൗദ്ധിക ജീവിതത്തെ സജീവമാക്കുന്നതിനുമുള്ള പ്രതിബദ്ധതയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അജ്മാൻ വിനോദ സഞ്ചാര വികസന വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുൽ അസീസ് ബിൻ ഹുമൈദ് അൽ നുഐമി പറഞ്ഞു.
സർഗാത്മകത, വിദ്യാഭ്യാസം, അറിവ് എന്നിവയുടെ കേന്ദ്രമെന്ന നിലയിൽ അജ്മാനിന്റെ സ്ഥാനം ഉറപ്പിക്കുന്നതിനുള്ള നേതൃത്വത്തിന്റെ പ്രതിബദ്ധതയും ഇത് ഉയർത്തിപ്പിടിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. സെപ്റ്റംബർ 25ന് ആരംഭിച്ചതാണ് പുസ്തകമേള. വിവിധ മേഖലകളില്‍നിന്നുള്ള 2.5 ലക്ഷത്തിലധികം പുസ്തകങ്ങൾ ഉൾപ്പെടുന്ന മേളയില്‍ തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ക്ക് 90 ശതമാനം വരെ കിഴിവുകളും നല്‍കുന്നുണ്ട്. സാഹിത്യം, ഫിക്ഷൻ, ശാസ്ത്രം, സ്വയം വികസനം, കുട്ടികളുടെ പുസ്തകങ്ങൾ എന്നിവ മേളയിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.