??????????? ??????? ????????????? ???? ????????? ???????? ???? ?????? ?????? ????????? ??????? ?????? ???? ??? , ???? ??????? ??????? ???? ????? ??????????

അത്​ഭുത നഗരത്തെ അതിശയിപ്പിച്ച്​ ബസവരാജ്​  നിശ്​ചയദാർഢ്യം പകർന്ന്​ അൽ മനാർഫോറം

ദുബൈ: അതിശയങ്ങളുടെ നഗരമാണ്​ ദുബൈ. എന്നാൽ ഇന്നലെ ഇൗ നഗരത്തെ അതിശയിപ്പിച്ചത്​ ഒരു തെന്നിന്ത്യൻ പ്രതിഭയാണ്​.  30 അക്കമുള്ള സംഖ്യ വരെ ബൽഗാം സ്വദേശി ബസവരാജ്​ ശങ്കർ ഉംറാണി  കമ്പ്യുട്ടറിനെ മറികടക്കുന്ന  വേഗതയിൽ കൂട്ടിയും  ഗുണിച്ചും   പറയു​േമ്പാൾ  ആഹ്ലാദിച്ച  നിറസദസ്സി​​​​െൻറ മുൻ നിരയിലിരുന്ന്​ ദുബൈ ഇമിഗ്രേഷൻ ഡയറക്​ടർ ജനറൽ മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹമ്മദ് റാശിദ് അല്‍ മറി , ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ എന്നിവർ കൈയടിക്കുന്നുണ്ടായിരുന്നു. 
കാഴ്​ചയില്ലാത്ത മനുഷ്യരുടെ മുന്നേറ്റത്തിന്​ പിന്തുണ നൽകാൻ ദുബൈ ജനറൽ ഡയറക്​ടറേറ്റ്​ ഒഫ്​ റസിഡൻറ്​സി ആൻറ്​ ഫോറിനേഴ്​സ്​ അഫയേഴ്​സ്​ (ജി.ഡി.ആർ.എഫ്​.എ) സംഘടിപ്പിക്കുന്ന വാർഷിക പരിപാടിയായ അൽ മനാർഫോറത്തിൽ മുഖ്യാതിഥികളിലൊരാളായാണ്​ ബസവരാജ്​ എത്തിയത്​.  ഗണിതശാസ്​ത്രത്തിലെ അത്​ഭുതമായ ശകുന്തളാ ദേവിയെക്കുറിച്ച്​  എട്ടാം വയസിൽ കേട്ടതു മുതലാണ്​ തനിക്കും അതേ പോലെ കണക്കിനെ കൈയടക്കണമെന്ന്​ തീരുമാനിച്ചത്​. കാഴ്​ച ശക്​തി ഉണ്ടായിരുന്നെങ്കിൽ ഇത്തരമൊരു സിദ്ധി സ്വന്തമാക്കാൻ കഴിയുമായിരുന്നില്ലെന്നും അന്ധത തനിക്കു ലഭിച്ച അനേകം അനുഗ്രഹങ്ങളിലൊന്നാണെന്നുമാണ്​ ഇൗ 28കാര​​​​െൻറ പക്ഷം. 

എത്ര വലിയ സംഖ്യയും കൂട്ടാനും കുറക്കാനും ഗുണിക്കാനും തിരിച്ചു പറയാനും സെക്കൻറുകൾ മാത്രമേ വേണ്ടൂ ഇൗ പ്രതിഭക്ക്​.നേരിൽ കണ്ട്​ അഭിനന്ദിച്ച മുൻ രാഷ്​ട്രപതി ഡോ.എ.പി.ജെ. അബ്​ദുൽ കലാമും പ്രധാനമന്ത്രി നരേന്ദ്രമോദിയും  ചെയ്​തതു പോലെ തങ്ങളുടെയും ​പ്രിയപ്പെട്ടവരുടെയും ജൻമദിനങ്ങൾ പറഞ്ഞ്​ ആ ദിവസം ഏതായിരുന്നുവെന്ന്​ ചോദിച്ചറിയാൻ കുട്ടികൾ മുതൽ ഉന്നത ഉദ്യോഗസ്​ഥർ വരെ ബസവരാജിനരികിലെത്തി.

ബസവരാജ്​ ശങ്കർ ഉംറാണിക്ക്​ ദുബൈ ജി.ഡി.ആർ.എഫ്​.എയുടെ ഉപഹാരം ഡയറക്​ടർ ജനറൽ മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹമ്മദ് റാശിദ് അല്‍ മറി സമ്മാനിക്കുന്നു
 

 

അധ്യാപക പരിശീലനം പൂർത്തിയാക്കിയ ഇദ്ദേഹത്തിന്​  കൂടുതൽ കുട്ടികളെ പഠിപ്പിക്കാനും താൻ ആർജിച്ച കഴിവുകൾ പകർന്നു നൽകുകയുമാണ്​ ഏറ്റവും വലിയ മോഹം. ആദ്യത്തെ വിദേശയാത്ര തന്നെ വൈവിധ്യങ്ങളുടെ നഗരമായ ദുബൈയിലേക്കായതി​​​​െൻറ ആനന്ദം ബസവരാജ്​ മറച്ചുവെച്ചില്ല. ഇതു താങ്കളുടെ കൂടി നാടാണെന്നും എന്നും ദുബൈയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്നുവെന്നും മറി ബസവരാജിനോട് പറഞ്ഞു. ബസവരാജിനെ​േ​പ്പാലുള്ള പ്രതിഭകളുള്ള ഇന്ത്യയും ഇവിടുത്തെ അന്ധ വിദ്യാർഥി പരിശീലന കേന്ദ്രങ്ങളും സന്ദർശിക്കാൻ മോഹമുണ്ടെന്നാണ്​ ദുബൈ എമിഗ്രേഷനിലെ ഉദ്യോഗസ്​ഥയായ മനാര്‍ അമാദി പ്രതികരിച്ചത്​.

കാഴ്​ചയില്ലായ്​മ ഒരു തടസമായി കണക്കാക്കാതെ നേതൃപാടവം പ്രകടിപ്പിക്കുന്ന മനാറി​​​​െൻറ പേരിലാണ്​  എട്ടുവർഷമായി ഫോറം സംഘടിപ്പിച്ചു വരുന്നത്​. മുൻവർഷങ്ങളിൽ വളരെ ചെറിയ തോതിലാണ്​ പരിപാടി നടന്നുവരുന്നതെങ്കിൽ ഇപ്പോഴത്​ നിശ്​ചയദാർഢ്യ സമൂഹത്തിലും പൊതുജനങ്ങൾക്കിടയിലും ഏറെ താൽപര്യമുള്ള പദ്ധതിയായി മാറിയിട്ടുണ്ടെന്ന്​ മേജര്‍ ജനറല്‍ മുഹമ്മദ്‌ അഹമ്മദ് റാശിദ് അല്‍ മറി വ്യക്​തമാക്കി.

നിലവിൽ നിശ്​ചയദാർഢ്യ വിഭാഗത്തിലെ 20 ജീവനക്കാരാണ്​ ദുബൈ ഇമിഗ്രേഷനിൽ ജോലി ചെയ്യുന്നത്​. വൈകാതെ ഇത്​ 50 ആക്കി ഉയർത്തുമെന്നും ജീവനക്കാർക്കും ശാരീരിക വ്യതിയാനങ്ങളുള്ള ജനങ്ങൾക്കും സുഗമമായ ജീവിതം സാധ്യമാക്കാനുള്ള മുഴുവൻ പ്രയത്​നങ്ങൾക്കും ജി.ഡി.ആർ.എഫ്​.എ പങ്കുവഹിക്കുമെന്നും അദ്ദേഹം ഗൾഫ്​മാധ്യമത്തോടു പറഞ്ഞു. 

Tags:    
News Summary - basavaraj-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.