കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂനിറ്റ് നടത്തിയ ബാലകൈരളി രൂപവത്കരണത്തിൽ പങ്കെടുത്തവർ
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂനിറ്റ് കളിക്കൂട്ടവും ബാലകൈരളി രൂപവത്കരണവും നടത്തി. ബാലകൈരളി രൂപവത്കരണ യോഗം കൈരളി യൂനിറ്റ് സ്ഥാപകാംഗവും സെൻട്രൽ കമ്മിറ്റി ബാലകൈരളി കൺവീനറുമായ കെ.പി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് ഹഫീസ് ബഷീർ അധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി, സെൻട്രൽ കമ്മിറ്റി ട്രഷറർ ബൈജു രാഘവൻ, സെൻട്രൽ കമ്മിറ്റി ജോയന്റ് സെക്രട്ടറി സുനിൻ ചെമ്പള്ളിൽ, യൂനിറ്റ് സെക്രട്ടറി ജിജു ഐസക്, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സതീശ് കുമാർ, റാഷീദ്, ഷജറത്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ആദിദേവ് കെ. രാജേഷ് (പ്രസി.), മിൻഹാൻ ഫാത്തിമ (സെക്ര.), അയന അജയ് (ജോ. സെക്രട്ടറി.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.