അൽഐൻ: ജീവിതമൊന്ന് പച്ചപിടിപ്പിക്കാൻ ഒരു തൊഴിൽ തേടി യു.എ.ഇയിലേക്ക് സന്ദർശക വിസയിൽ വന്നുകയറിയതാണ് കാസർകോട് സ്വദേശി ബാദുഷ. അഞ്ച് മാസം ജോലിക്കുവേണ്ടി അലഞ്ഞുതിരിഞ്ഞെങ്കിലും കോവിഡിെൻറ പശ്ചാത്തലത്തിൽ അത് സാധ്യമായില്ല. ഒരു നേരത്തെ ഭക്ഷണത്തിനു പോലും പ്രയാസപ്പെടുന്നതറിഞ്ഞ് പ്രവാസി ഇന്ത്യ പ്രവർത്തകരാണ് ഇദ്ദേഹത്തെ സഹായിക്കാൻ മുന്നോട്ടുവന്നത്.
താമസസൗകര്യം ഒരു സഹോദരൻ ശരിയാക്കി നൽകി. ഭക്ഷണ സാധനങ്ങൾ എത്തിച്ചുകൊടുത്ത പ്രവാസി ഇന്ത്യക്കാരോട് ജൂലൈ ഒന്നിനാണ് നാട്ടിൽ പോകാൻ ആഗ്രഹമുണ്ടെന്ന് ബാദുഷ പറയുന്നത്. അന്ന് തന്നെ അദ്ദേഹത്തിന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നൽകുകയും പ്രവാസി ഇന്ത്യ അൽഐൻ പ്രതിനിധികളായ എം. ഐ. നജ്മുദ്ദീൻ, അഷ്‌റഫ് മീരാൻ എന്നിവർ ചേർന്ന് യാത്രയാക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.