പ്രവാചക അധ്യാപനങ്ങള്‍ പകര്‍ത്തണമെന്ന് ഔഖാഫ് ചെയര്‍മാന്‍

അബൂദബി: പ്രവാചകന്‍റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ജനറല്‍ അതോറിറ്റി ഓഫ് ഇസ്​ലാമിക് അഫയേഴ്സ്, എന്‍ഡോവ്മെന്റ്സ് ആന്‍ഡ് സകാത്ത് (ഔഖാഫ്) പ്രത്യേക അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. അബൂദബി ശൈഖ ഫാത്തിമ ബിന്‍ത് മുബാറക് മസ്ജിദില്‍ നടന്ന ചടങ്ങില്‍ ഔഖാഫ് ചെയര്‍മാന്‍ ഡോ. ഉമര്‍ ഹബ്തൂര്‍ അല്‍ ദെരൈ, ഡയറക്ടര്‍ ജനറല്‍ അഹമ്മദ് റാശിദ് അല്‍ നെയാദി, യു.എ.ഇ. ഫത്വ കൗണ്‍സിലിലെ പ്രമുഖ പണ്ഡിതര്‍, ഔഖാഫ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പ്രവാചകചര്യയില്‍ നിന്നുള്ള കാരുണ്യം, സമാധാനം, സദാചാരം, നന്മ എന്നിവ കുടുംബാന്തരീക്ഷത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതിന്റെ ആവശ്യകത മുഖ്യപ്രഭാഷണത്തില്‍ ഡോ. അല്‍ ദെരൈ പറഞ്ഞു. മനുഷ്യന്റെ പ്രയാസങ്ങളും സന്തോഷങ്ങളും തിരിച്ചറിഞ്ഞ് കൂടെ ജീവിച്ച പ്രവാചകന്‍, മികച്ച മൂല്യങ്ങളുടെ മാതൃകയാണ് കാണിച്ചുതന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. 'ദ ബര്‍ത്ത് ഓഫ് ദി എറ്റേണല്‍ ഫാമിലി' എന്ന വിഷയത്തില്‍ വിഷ്വല്‍ പ്രസന്റേഷനും 'മൗഹൂബ്' സമ്മര്‍ ഇനിഷ്യേറ്റീവിലൂടെ ശ്രദ്ധേയരായ കുട്ടികള്‍ അവതരിപ്പിച്ച 'ഔര്‍ പ്രൊഫറ്റ് (സ) ത്രൂ ദി ഐസ് ഓഫ് ഔര്‍ ടാലന്റ്‌സ്' എന്ന പോഡ്കാസ്റ്റ് ചര്‍ച്ചയും നടന്നു. ഇമാം വലീദ് അല്‍ ഹമ്മാദി പ്രവാചകന്റെ കുടുംബ സ്‌നേഹത്തെക്കുറിച്ച് പ്രഭാഷണം നടത്തി. 'പ്രിന്‍സ് ഓഫ് പോയറ്റ്സ്' പട്ടം നേടിയ പ്രശസ്ത കവി അബ്ദുറഹ്‌മാന്‍ അല്‍ ഹുമൈരിയുടെ പ്രവാചക പ്രകീര്‍ത്തന കാവ്യാലപനവും ചടങ്ങിന് മാറ്റുകൂട്ടി.

Tags:    
News Summary - Auqaf chairman urges copying of Prophet's teachings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.