ഫാൻസി നമ്പർ പ്ലേറ്റുകളുടെ ലേലം 17ന്

ദുബൈ: വാഹനങ്ങൾക്ക് ഫാൻസി നമ്പർ പ്ലേറ്റുകൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി റോഡ് ഗതാഗത അതോറിറ്റി(ആർ.ടി.എ) ലേലം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 17 ശനിയാഴ്ച നടക്കുന്ന ലേലത്തിൽ രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങളുള്ള ഫാൻസി നമ്പർ പ്ലേറ്റുകൾ ലഭിക്കും. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 12 തിങ്കളാഴ്ച ആരംഭിക്കും. ആർ.ടി.എ വെബ്‌സൈറ്റ്, ദുബൈ ഡ്രൈവ് ആപ്പ്, കസ്റ്റമർ സർവീസ് സെന്‍ററുകൾ എന്നി വഴി ലേലത്തിന് രജിസ്റ്റർ ചെയ്യാം. എ.എ13, യു70 അടക്കം ആകർഷകമായ നമ്പറുകൾ ലേലത്തിനുണ്ട്. നമ്പർ പ്ലേറ്റുകളുടെ വിൽപനക്ക് 5 ശതമാനം വാറ്റ് ബാധകമാണെന്നും ആർ.ടി.എ അറിയിച്ചു.

Tags:    
News Summary - Auction of fancy number plates on 17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.