ഷാർജ ആസ്റ്റർ ആശുപത്രിയിൽ ഇ-മാലിന്യ ശേഖരണത്തിന് സ്ഥാപിച്ച ബോക്സ്
ദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ ആഗോള സി.എസ്.ആർ മുഖമായ ആസ്റ്റർ വളന്റിയേഴ്സ് യു.എ.ഇ, ആസ്റ്റർ ഗ്രീൻചോയ്സ് ഉദ്യമത്തിന്റെ ഭാഗമായി ഫലപ്രദമായ നാലാംഘട്ട ഇ-മാലിന്യ ശേഖരണ ദൗത്യം സംഘടിപ്പിച്ചു. പരിസ്ഥിതി സുസ്ഥിരതയോടുള്ള ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതാണ് ഉദ്യമം.
ആസ്റ്റർ ജൂബിലി മെഡിക്കൽ സെന്റർ ദുബൈ, ആസ്റ്റർ ഹോസ്പിറ്റൽ മൻഖൂൽ, ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസ്, ആസ്റ്റർ ഹോസ്പിറ്റൽ ഷാർജ, മെഡ്കെയർ ഓർത്തോപീഡിക്സ് ആൻഡ് സ്പൈൻ ഹോസ്പിറ്റൽ, മെഡ്കെയർ അൽ സഫ, ആസ്റ്റർ ക്ലിനിക് അൽ വർക്ക, ആസ്റ്റർ കോർപറേറ്റ് ഓഫിസ് അൽ ദിയാഫ, ആസ്റ്റർ റീട്ടെയിൽ വെയർഹൗസ് -ദുബൈ ഇൻവെസ്റ്റ്മെന്റ് പാർക്ക്, ആസ്റ്റർ സെഡാർസ് ഹോസ്പിറ്റൽസ് ആൻഡ് ക്ലിനിക് ജബൽ അലി എന്നീ യു.എ.ഇയിലെ ഒമ്പത് ആസ്റ്റർ യൂനിറ്റുകളിൽ കലക്ഷൻ ബോക്സുകൾ സ്ഥാപിച്ചായിരുന്നു മാലിന്യ ശേഖരണ ദൗത്യം സംഘടിപ്പിച്ചത്.
കൂടാതെ, മെഡ്കെയർ റോയൽ സ്പെഷാലിറ്റി ഹോസ്പിറ്റൽ അൽ ഖിസൈസും മെഡ്കെയർ ഹോസ്പിറ്റൽ ഷാർജയും ഉദ്യമത്തിന് പിന്തുണയുമായി ഇലക്ട്രോണിക് മാലിന്യങ്ങൾ സംഭാവനചെയ്തു. ഇ-സ്ക്രാപ്പിയുമായി സഹകരിച്ച് ഈ ഉദ്യമത്തിലൂടെ 750 കി.ഗ്രാം ഇ-മാലിന്യങ്ങൾ പുനരുപയോഗ പ്രക്രിയക്ക് വിധേയമാക്കാൻ സാധിച്ചു. ഇതുവരെ, ഈ സംരംഭം നാലു ഘട്ടങ്ങളിലായി 1,998 കി.ഗ്രാം ഇ-മാലിന്യങ്ങളാണ് പുനരുപയോഗ പ്രക്രിയക്ക് വിധേയമാക്കിയത്.
പാരിസ്ഥിതിക സുസ്ഥിരതക്കുള്ള പ്രതിബദ്ധത ആസ്റ്ററിന്റെ കോർപറേറ്റ് ഇ.എസ്.ജി നയത്തിൽ ആഴത്തിൽ ഉൾച്ചേർന്നതാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. യു.എന്നിന്റെ 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ 10 ലക്ഷ്യങ്ങളും ഞങ്ങളുടെ പ്രധാന പ്രവർത്തനങ്ങളിൽ വർഷങ്ങളായി കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
ഇൻഡോർ പ്ലാന്റ് വിതരണം, വിത്ത് വിതരണം, വൃക്ഷത്തോട്ടങ്ങൾ, ശുചീകരണ ദൗത്യങ്ങൾ എന്നിവ പോലുള്ള മറ്റു ഹരിതരംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം, ഹരിതവും ആരോഗ്യകരവുമായ ഭാവി സൃഷ്ടിക്കുന്നതിനുള്ള പ്രതിബദ്ധതയെ വ്യക്തമാക്കുന്നതാണ് ഈ പ്രവർത്തനങ്ങളെന്നും ഡോ. ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.