ആസ്റ്റര്‍ വളന്റിയേഴ്സ് ദിവാ പ്രോഗ്രാമിന്റെ ഭാഗമായി നടന്ന ചർച്ചയിൽ ഇന്ത്യന്‍ ഒളിമ്പിക് ബോക്സർ മേരികോം, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ എന്നിവർ
ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ദുബൈ അമിറ്റി യൂനിവേഴ്സിറ്റിയുമായി സഹകരിച്ച് സ്ത്രീ ശാക്തീകരണത്തിനായുള്ള സംരംഭമായ ആസ്റ്റര്‍ വളന്റിയേഴ്സ് ദിവാ പ്രോഗ്രാമിന്റെ അഞ്ചാം പതിപ്പ് സംഘടിപ്പിച്ചു.
‘ഇന്നത്തെ വനിതകളും: അഭിലാഷങ്ങളുടെ വേഗത്തിലുള്ള പൂര്‍ത്തീകരണവും’ എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച ചർച്ചയിൽ ഇന്ത്യന്‍ ഒളിമ്പിക് ബോക്സറും മുന്‍ രാജ്യസഭ അംഗവുമായ മേരി കോമും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പനും പങ്കെടുത്തു.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയർ ഗ്രൂപ് ചീഫ് മെഡിക്കല്‍ ഓഫിസറും ഗ്രൂപ് ചീഫ് ക്വാളിറ്റി ഓഫിസറുമായ ഡോ. മാലതി അര്‍ശനപാലൈ, ദുബൈ അമിറ്റി യൂനിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ പ്രഫസര്‍ രഫീദ് അല്‍ഖദ്ദാര്‍, ഡീന്‍ എച്ച്.എ.എസ് ഡോ. രാജ്നീഷ് മിശ്ര, പ്രോഗ്രാം മീഡിയ സ്റ്റഡീസിലെ ഡോ. സീമ സാംഗ്ര എന്നിവർ സംസാരിച്ചു. സ്ത്രീകൾ അസാധാരണ ശക്തിയുള്ളവരാണെന്നും അവരുടെ സ്വപ്നങ്ങള്‍ക്കായി പ്രയത്നിച്ച് അതിലൂടെ അതുല്യമായ നേട്ടങ്ങള്‍ കൈവരിക്കുന്നതിനായി ഏത് തടസ്സങ്ങളെയും മറികടക്കാന്‍ കഴിവുള്ളവരാണെന്നും മേരി കോം പറഞ്ഞു.
ലിംഗ സമത്വത്തിന്റെ ഭാഗമായി ആസ്റ്റർ ഡി.എം ഹെൽത്ത്കെയർ മികവ് പ്രകടിപ്പിക്കുന്ന സ്ത്രീകള്‍ക്ക് മാനേജീരിയല്‍ പദവികളിലേക്ക് സ്ഥാനക്കയറ്റം നല്കാന് പ്രതിജ്ഞബദ്ധമാണെന്ന് അലീഷ മൂപ്പന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.