അറബ് ഹെൽത്ത് 2025 വേദിയിൽ ആസ്റ്റർ ബൂത്ത് ഉദ്ഘാടനം ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ജി.സി.സി മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ, ആസ്റ്റർ റീട്ടെയിൽ സി.ഇ.ഒ എൻ.എസ്. ബാലസുബ്രഹ്മണ്യൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു
ദുബൈ: അറബ് ഹെല്‍ത്ത് 2025 പ്രദർശനത്തില്‍ നൂതന ആശയങ്ങളും നിരവധി ഓഫറുകളും അവതരിപ്പിച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ ഭാഗമായ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ആസ്റ്റര്‍ ഫാര്‍മസി. അറബ് ഹെല്‍ത്തിലെ ആസ്റ്റര്‍ ഫാര്‍മസി ബൂത്തില്‍ 12 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ആല്‍ഫ വണ്ണിന് കീഴിലെ 37 ബ്രാന്‍ഡ് ഉൽപന്നങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ആന്റി-ഏജിങ് സപ്ലിമെന്റുകള്‍, പ്ലാന്റ് അധിഷ്ഠിത പ്രോട്ടീനുകള്‍, പ്രോബയോട്ടിക്സ്, നുട്രീഷ്യന്‍ ആൻഡ് ഹെര്‍ബല്‍ സപ്ലിമെന്റുകള്‍, മരുന്നുകള്‍, വെല്‍നസ് ഉൽപന്നങ്ങള് തുടങ്ങിയവയുമായെത്തുന്ന ആറ് പുതിയ ബ്രാന്‍ഡുകളുടെ ലോഞ്ചിങ്ങും അറബ് ഹെല്‍ത്ത് വേദിയില്‍ നടത്തുന്നുണ്ട്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ നൂതന സൂപ്പര്‍ ആപ്ലിക്കേഷനായ ‘മൈ ആസ്റ്റര്‍ ആപ്’ ഇവന്റിന്റെ മുഖ്യ ആകര്‍ഷണമാണ്.
ആരോഗ്യ പരിചരണ സേവനങ്ങൾ ലഭ്യമാക്കുന്ന ആപ് ഇതിനകം 20 ലക്ഷത്തിലധികം പേർ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. മൈ ആസ്റ്റര്‍ ബൂത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇന്ററാക്ടിവ് സംവിധാനങ്ങളിലൂടെ അപ്പോയിന്മെന്റ് ബുക്കിങ്, ലാബ് റെക്കോഡുകള്‍, ഇ-ഫാര്‍മസി എന്നിവ ഉള്‍പ്പെടെയുള്ള ആപ്ലിക്കേഷന്‍ സേവനങ്ങളെ അടുത്തറിയാന്‍ സാധിക്കും.
ആരോഗ്യമേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്നതിനുള്ള യു.എ.ഇയുടെ ശ്രദ്ധേയമായ ചുവടുവെപ്പിന്റെ തെളിവാണ് അറബ് ഹെല്‍ത്തിന്റെ 50ാം പതിപ്പെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്മാന് ഡോ. ആസാദ് മൂപ്പന് പറഞ്ഞു.
അറബ് ഹെല്‍ത്തിന്റെ ദീര്‍ഘകാല പങ്കാളികളിലൊന്നെന്ന നിലയില്‍, ആരോഗ്യ സംരക്ഷണ മികവിന്റെ ആഗോള പ്രദര്‍ശനമായി ഈ വേദി ഉയര്‍ന്നുവന്നതിന് ഞങ്ങള്‍ സാക്ഷ്യംവഹിച്ചു. ആരോഗ്യകരവും, ഭാവിയെ കൂടുതല്‍ ബന്ധിപ്പിക്കുന്നതുമായ യു.എ.ഇയുടെ വിഷന്‍ 2031നെ പിന്തുണക്കുന്നതില് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ അഭിമാനിക്കുന്നതായും ഡോ. ആസാദ് മൂപ്പന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.