അൽ ഖിസൈസ്. ആസ്റ്റർ ഹോസ്പിറ്റലിലെ ഡോക്ടർമാർക്കൊപ്പം മഹ്പാര അഷ്റഫ്

അപൂർവ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി അൽ ഖിസൈസ് ആസ്റ്റർ ഹോസ്പിറ്റൽ

ദുബൈ: സങ്കീർണവും അപൂർവവുമായ ഹൃദ്രോഗവുമായി പ്രവേശിപ്പിക്കപ്പെട്ട പാകിസ്ഥാൻ സ്വദേശിനിക്ക് വിജയകരമായ ചികിത്സ ലഭ്യമാക്കി ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസ്. ആസ്റ്റർ ഹോസ്പിറ്റലിലെ വിദഗ്ധരും പരിചയസമ്പന്നരുമായ കാർഡിയാക് ടീമിന്റെ നേതൃത്വത്തിൽ അപൂർവമായ ബീറ്റിങ്ങ് ഹാർട്ട് റീഡോ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിങ് ശസ്ത്രക്രിയയാണ് പൂർത്തിയാക്കിയത്. ദുബൈയിൽ താമസിക്കുന്ന 32കാരിയായ മഹ്പാര അഷ്റഫിന് മഹ്പാരക്ക് പ്രമേഹം, ഉയർന്ന രക്തസമ്മർദം, ഗുരുതരമായ കൊറോണറി ആർട്ടറി രോഗം എന്നിവയുൾപ്പെടെ വിവിധ രോഗാവസ്ഥകളുമുണ്ടായിരുന്നു. 2025 മേയിൽ അവരുടെ ഹൃദയധമനികളിലൊന്നിൽ സ്റ്റെന്‍റ് നടപടിക്രമവും പൂർത്തിയാക്കിയിരുന്നു. 2025 ജൂണിൽ പാകിസ്ഥാനിൽ ബൈപാസ് സർജറിയും നടത്തി. ദുബൈയിലെത്തിയ അവർക്ക് വീണ്ടും കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതോടെയാണ് ആസ്റ്റർ ഹോസ്പിറ്റൽ അൽ ഖിസൈസിലേക്ക് റഫർ ചെയ്യപ്പെട്ടത്.

ആവർത്തിച്ചുള്ള കൊറോണറി ആൻജിയോഗ്രാഫിയിലൂടെ മഹ്പാരയുടെ നേറ്റീവ് കൊറോണറി ധമനികളിൽ നിരവധി തടസ്സങ്ങളും മുമ്പത്തെ ബൈപാസ് ഗ്രാഫ്റ്റുകളിൽ ഗുരുതരയ തടസ്സങ്ങളും കണ്ടെത്തി. അടിയന്തിരമായി ചികിത്സിച്ചില്ലെങ്കിൽ വലിയ ഹൃദയാഘാതത്തിലേക്ക് നയിച്ചേക്കാവുന്ന ‘ആൻജീന’ അവസ്ഥയിലായീരുന്നു അവർ. അടിയന്തര ശസ്ത്രക്രിയ ആവശ്യമായ സാഹചര്യത്തിൽ കാർഡിയാക് സർജിക്കൽ ടീം ഹൃദയമിടിപ്പോടെ കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിങ് ചെയ്തു. കാർഡിയാക് സർജൻമാർ, കാർഡിയോളജിസ്റ്റുകൾ, അനസ്തേഷ്യോളജിസ്റ്റുകൾ, ക്രിട്ടിക്കൽ കെയർ ടീമുകൾ എന്നിവ ഏകോപിച്ച് പ്രവർത്തിച്ചതോടെ ശസ്ത്രക്രിയ വിജയകരമായി. റീഡോ ബൈപാസ് ശസ്ത്രക്രിയകൾ അപൂർവമാണ്. ആഗോളതലത്തിൽ ഇത്തരം നടപടിക്രമങ്ങളിൽ രണ്ടു ശതമാനം മാത്രമാണ് ഇത്തരത്തിലുള്ളത്. കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിങ് ശസ്ത്രക്രിയ 70 ശതമാനം മുതൽ 80 ശതമാനം വരെ പുരുഷന്മാരിലാണ് നടത്തിയിട്ടുള്ളത്.

വെല്ലുവിളി നിറഞ്ഞതും അപൂർവവുമായ കേസായിരുന്നുവെന്ന് ആസ്റ്റർ ഹോസ്പിറ്റൽ കൺസൾട്ടന്‍റ് കാർഡിയോത്തൊറാസിക് സർജൻ ഡോ. സന്ദീപ് ശ്രീവാസ്തവ പറഞ്ഞു. അൽ ഖിസൈസ് ആസ്റ്റർ ആശുപത്രിയിൽ ഉയർന്ന അപകട സാധ്യതയുള്ള റീഡോ ശസ്ത്രക്രിയകൾ പോലും വിജയകരമായി നടത്താൻ സാധിക്കുമെന്നുവെന്ന് സ്പെഷ്യലിസ്റ്റ് കാർഡിയോളജി ഡോ. അബ്ദുൽ റഹൂഫ് മാലിക്ക് പറഞ്ഞു. ജീവൻ രക്ഷിക്കാൻ ആത്മാർഥതയോടെ പ്രവർത്തിച്ച ആസ്റ്റർ അൽ ഖിസൈസ് ആശുപത്രിയിലെ ഡോക്ടർമാരോടും ജീവനക്കാരോടും മഹ്പാര നന്ദി അറിയിച്ചു.

Tags:    
News Summary - Aster Hospital, Al Qusais, successfully completes a rare surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.