ആസ്​റ്ററും റോഷെ ഡയഗ്‌നോസ്​റ്റിക്‌സും പങ്കാളിത്തകരാറില്‍ ഒപ്പുവെച്ച ശേഷം 

റോഷെ ഡയഗ്‌നോസ്​റ്റിക്‌സുമായി ആസ്​റ്റർ കരാറില്‍ ഒപ്പുവെച്ചു

ദുബൈ: ജി.സി.സിയിലെ ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത്‌ കെയറി​െൻറ വിവിധ സ്ഥാപനങ്ങളിൽ നൂതന രോഗനിർണയ സംവിധാനം ലഭ്യമാക്കാൻ റോഷെ ഡയഗ്‌നോസ്​റ്റിക്‌സുമായി പങ്കാളിത്തകരാറില്‍ ഒപ്പിട്ടു. യൂറോഹെല്‍ത്ത് സിസ്​റ്റംസ് നയിക്കുന്ന ഈ പങ്കാളിത്തത്തിലൂടെ യു.എ.ഇ, സൗദി, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലെ ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങളില്‍ റോഷെ ഡയഗ്‌നോസ്​റ്റിക്‌സില്‍നിന്നുള്ള നൂതന രോഗനിർണയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്മാര്‍ട്ട് സിസ്​റ്റങ്ങള്‍ അവതരിപ്പിക്കാനാവും.

ആസ്​റ്റര്‍ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലബോറട്ടറികള്‍ എന്നിവയില്‍ നവീകരിച്ച രോഗനിര്‍ണയ സംവിധാനങ്ങളുടെ സേവനം ലഭിക്കും. വേഗത്തിലും കാര്യക്ഷമതയോടെയും രോഗികള്‍ക്കനുയോജ്യമായ ചികിത്സ കൈക്കൊള്ളാന്‍ കരാര്‍ സഹായിക്കും. ആൻറിബോഡി കോവിഡ് പരിശോധന, ഡിജിറ്റല്‍ സൊലൂഷൻ, ഓട്ടോമേറ്റഡ് ലബോറട്ടറി സൊലൂഷനുകൾ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതുമൂലം രോഗഫലങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ലഭ്യമാക്കാന്‍ കഴിയും.

രോഗികള്‍ക്ക് മികച്ച സേവനം നൽകാനും ഡോക്ടര്‍മാർക്ക്​ നൂതനമായ സംവിധാനങ്ങളുപയോഗപ്പെടുത്താനുമാണ് ഊന്നല്‍ നല്‍കുന്നതെന്ന്​ ആസ്​റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്​ ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു. ആസ്​റ്ററുമായുള്ള പങ്കാളിത്തത്തിൽ സന്തുഷ്​ടരാണെന്ന് ദുബൈയിലെ റോഷെ ഡയഗ്​നോസ്​റ്റിക്‌സ് മിഡില്‍ ഈസ്​റ്റ് ജനറല്‍ മാനേജര്‍ ഹറാള്‍ഡ് വോള്‍ഫ് പറഞ്ഞു. യു.എ.ഇയിലും മിഡില്‍ ഈസ്​റ്റിലുമുള്ള എല്ലാ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം നൽകാൻ കരാർ ഉപകരിക്കുമെന്ന്​ റോഷെ ഡയഗ്​നോസ്​റ്റിക്‌സ് മിഡില്‍ ഈസ്​റ്റി​െൻറ ഗള്‍ഫ് ആൻഡ്​ ലെവാന്ത് ഏജന്‍സീസിസ് മേധാവി സ്​റ്റാവ്‌റോസ് ചിസിമെല്ലിസ് പറഞ്ഞു.

ജി.സി.സിയിലെ ആസ്​റ്റര്‍ ലബോറട്ടറീസി​െൻറ സേവനങ്ങളെ പരിവര്‍ത്തിപ്പിക്കുന്ന യാത്രയുടെ തുടക്കമാണിതെന്ന് യൂറോ ഹെല്‍ത്ത് സിസ്​റ്റംസ് ഡയറക്ടര്‍ ഹാനി അബ്​ദുല്‍ സത്താര്‍ പറഞ്ഞു.

Tags:    
News Summary - Aster has signed a contract with Roche Diagnostics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.