ദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സംഘടിപ്പിക്കുന്ന ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡ് 2025ന്റെ നാമനിർദേശം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് ഒമ്പതുവരെ നീട്ടി. അപേക്ഷ ക്ഷണിച്ച് ആദ്യ ആഴ്ചകളില്‍ തന്നെ ഇരുനൂറിലേറെ രാജ്യങ്ങളില്‍ നിന്നായി നഴ്സുമാരില്‍ നിന്ന് ലക്ഷത്തിലേറെ രജിസ്ട്രേഷനാണ് ആസ്റ്ററിന് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാൾ അപേക്ഷകളുടെ എണ്ണം വർധിച്ചിട്ടുണ്ട്.
2022ല്‍ ആരംഭിച്ച ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന്റെ നാലാമത്തെ എഡിഷനാണ് ഈ വര്‍ഷം നടക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്സുമാരുടെ സംഭാവനകള്‍ പരിഗണിച്ച് ആദരിക്കുകയാണ് അവാര്‍ഡിന്റെ ലക്ഷ്യം. നാമനിർദേശം www.asterguardians.com എന്ന വെബ്സൈറ്റ് വഴിയാണ് സമര്‍പ്പിക്കേണ്ടത്. ദുബൈയിലും ലണ്ടനിലും സംഘടിപ്പിച്ച ആദ്യ രണ്ട് വിജയകരമായ എഡിഷന് ശേഷമുള്ള ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡിന്റെ മൂന്നാം പതിപ്പ് 2024ല്‍ ഇന്ത്യയിലെ ബംഗളൂരുവിലാണ് നടന്നത്. ഫിലിപ്പീന്‍സില്‍ നിന്നുള്ള നഴ്സ് മരിയയാണ് അവസാന എഡിഷനില്‍ ജേതാവായത്.
ആരോഗ്യപരിചരണ സംവിധാനത്തിന്റെ നട്ടെല്ലാണ് നഴ്സിങ് സമൂഹമെന്നും രോഗികള്‍ക്ക് മികച്ച പരിചരണവും കരുതലും നല്കുന്ന അവരുടെ സേവനം അതുല്യമാണെന്നും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ആസാദ് മൂപ്പന് പറഞ്ഞു. ഈ നിശ്ശബ്ദരായ സേവകര്‍, ആരോഗ്യപരിചരണ സംവിധാനത്തിന് നല്കുന്ന സംഭാവനകള്‍ തിരിച്ചറിയാനും ആദരിക്കാനുമുള്ള വേദിയാണ് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ് അവാര്‍ഡെന്നും ഡോ. ആസാദ് മൂപ്പന് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.