ദുബൈ: യു.എ.ഇയിലെ രണ്ടാമത്തെ വലിയ ആരോഗ്യ പരിരക്ഷാ ദാതാവായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ. വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇ.എം.ഇ.എ(യൂറോപ്പ്, മിഡിലീസ്റ്റ്, ആഫ്രിക്ക) മേഖലയിലെ 15ാമത്തെ വലിയ സ്ഥാപനമായും ആസ്റ്റർ മാറി. ആരോഗ്യ മേഖലയെ വിലയിരുത്തുന്ന ഹെൽത്ത് കെയർ ബിസിനസ് ഇന്റർനാഷനലിന്റെ (എച്ച്.ബി.ഐ) 2025ലെ മികച്ച 100 ലാഭേച്ഛയില്ലാത്ത ആശുപത്രി ഗ്രൂപ്പുകളെക്കുറിച്ച റിപ്പോർട്ടിലാണ് ആസ്റ്റർ നേട്ടങ്ങൾ സ്വന്തമാക്കിയത്. അടുത്തിടെ ആസ്റ്ററിന്റെ നാല് ആശുപത്രികൾ, ന്യൂസ് വീക്കിന്റെ ‘ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് ഹോസ്പിറ്റലുകൾ 2026’ പട്ടികയിൽ ഇടം നേടിയിരുന്നു.
ഹെൽത്ത് കെയർ ബിസിനസ് ഇന്റർനാഷനലിന്റെ ഈ അംഗീകാരം രോഗികളിൽ നിന്നും അവരുടെ കുടുംബങ്ങളിൽ നിന്നുമുള്ള നാല് പതിറ്റാണ്ടിന്റെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. യു.എ.ഇയുടെ വിഷൻ 2031മായി യോജിക്കുന്നതാണ് ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്റെ പ്രവർത്തനങ്ങൾ. കൂടാതെ, മെഡിക്കൽ മികവ്, നവീകരണം, രോഗി കേന്ദ്രീകൃത പരിചരണം എന്നിവ സംയോജിപ്പിച്ച് ആഗോള ആരോഗ്യ സംരക്ഷണത്തിന്റെ ലക്ഷ്യസ്ഥാനമായി രാജ്യത്തെ ഉയർത്താൻ മികച്ച സംഭാവനകൾ നൽകുന്നതിൽ അഭിമാനിക്കുന്നതായും ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
കഴിഞ്ഞ നാല് പതിറ്റാണ്ടായി ഗുണനിലവാരമുള്ളതും രോഗീ കേന്ദ്രീകൃതവുമായ പരിചരണം എല്ലാവർക്കും ലഭ്യമാക്കാനുള്ള യാത്രയിലാണ് ആസ്റ്ററെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ് സി.ഇ.ഒയുമായ അലീഷ മൂപ്പൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.