ദുൈബ: ഏഷ്യൻ യൂത്ത് ആൻഡ് ജൂനിയർ ബോക്സിങ് ചാമ്പ്യൻഷിപ്പ് ആഗസ്റ്റ് 20 മുതൽ30 വരെ ദുബൈ ലെ മെറിഡിയനിൽ നടക്കും. യു.എ.ഇ ദേശീയ ടീമിനെ പ്രതിനിധീകരിച്ച് 19 താരങ്ങൾ റിങിലിറങ്ങും.
അബൂദബിയിൽ നടന്ന ക്യാമ്പിന് ശേഷം കോച്ച് മുഹമ്മദ് മിസ്ബഹ് അൽ ഷെബ്ലിയുടെ നേതൃത്വത്തിലാണ് ടീമിനെ തെരഞ്ഞെടുത്തത്. ജൂണിലാണ് ക്യാമ്പ് തുടങ്ങിയത്.
ആദ്യ ഘട്ടത്തിൽ 38 ബോക്സർമാർ ഉണ്ടായിരുന്നു. യോഗ്യത മത്സരം നടത്തി ഇവരിൽ നിന്ന് 25 പേരെ തെരെഞ്ഞടുത്തു. വീണ്ടും യോഗ്യത മത്സരം നടത്തിയാണ് 19 പേർക്ക് അവസരം നൽകുന്നത്. ഇതിൽ 15 പുരുഷ താരങ്ങളും നാല് വനിതകളും ഉൾപെടുന്നു. അബൂദബിയിലെ പരിശീലനം ഞായറാഴ്ച വരെ തുടരുമെന്ന് മിസ്ബഹ് അൽ ഷെബ്ലി പറഞ്ഞു. ഇതിന് പുറമെ വിദേശ താരങ്ങളുമായി സൗഹൃദ പരിശീലന മത്സരങ്ങളും നടത്തും. ബഹ്റൈൻ ടീമും യു.എ.ഇയിൽ എത്തിയിട്ടുണ്ട്. ക്യാമ്പിെൻറ അവസാന ദിനമാണ് ഞായറാഴ്ച ദുബൈ ക്ലബിലെ ബോക്സർമാരുമായി സൗഹൃദ പോരാട്ടം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.